​പുനത്തിൽ; വ്യത്യസ്​ത വഴിയിലൂടെ സഞ്ചരിച്ച സാഹിത്യകാരൻ

വിവിധ തുറയിലുള്ളവർ പുനത്തിലിനെ ഒാർക്കുന്നു.

എം.എ ബേബി 
ഞങ്ങളെല്ലാം കുഞ്ഞിക്ക എന്നു വിളിച്ചിരുന്ന പുനത്തിൽ എഴുത്തി​െല വ്യത്യസ്​ത വഴിയിലൂടെ സഞ്ചരിച്ച സാഹിത്യകാരനായിരുന്നു. പുരോഗമന കലാ സാഹിത്യ സമിതിയോട്​ ചേർന്ന്​ നിന്നപ്പോഴും തെറ്റ്​ കാണു​േമ്പാൾ പു.ക.സയെ വിമർശിക്കാനും അദ്ദേഹം മടിച്ചിരുന്നില്ലെന്ന്​ എം.എ ബേബി ഒാർക്കുന്നു. 40ഒാളം പുസ്​തകങ്ങൾ ഒരുമിച്ച്​ പ്രകാശനം ചെയ്യാൻ ഒരിക്കൽ തന്നോട്​ ആവശ്യ​െപ്പട്ടിരുന്നെന്നും ബേബി ഒാർക്കുന്നു. 

ബെന്യാമൻ
വേറിട വഴിയിലുടെ നടന്ന എഴുത്തു കാരനാണ്​ പുനത്തിൽ. ‘ആടുജീവിതം’ എന്ന ത​​​െൻറ പുസ്​തകത്തെ പ്രശംസിച്ചിരുന്നു. എന്നും എഴുത്തുകാർക്ക്​ പ്രചോദനം നൽകിയിരുന്നു പുനത്തി​െലന്ന്​ ബെന്യാമൻ ഒാർക്കുന്നു. 

കെ. എൽ മോഹനവർമ
ത​​​െൻറ തലമുറക്ക്​ ഏറ്റവും ആരാധ്യനായ സാഹിത്യകാരനായിരുന്നു കുഞ്ഞബ്​ദുല്ലയെന്ന്​ മോഹന വർമ. പുനത്തിലി​​​െൻറ മരണം മലയാള സാഹിത്യത്തിനും എഴുത്തിനെ സ്​​േനഹിക്കുന്നവർക്കും നികത്താനാകാത്ത നഷ്​ടമാണെന്നും മോഹന വർമ പറഞ്ഞു. 

എൻ.എസ്​ മാധവൻ
വേദനാ ജനകമായ വാർത്തയാണിത്​. താൻ വായന തുടങ്ങിയത്​ വലി​െയാരു സംഘം എഴുത്തുകാർ വിരാചിക്കുന്ന കാലത്തായിരുന്നു. ഇക്കാലത്താണ്​ പുനത്തിൽ സ്​മാരകശിലകൾ പോലെ ശക്​തമായ നോവലുകൾ രചിക്കുന്നത്​. അന്നത്തെ പുതു തലമുറക്ക്​ വലിയ ആവേശം നൽകി വരവായിരുന്നു പുനത്തി​ലി​േൻറത്​. എന്തും തുറന്നെഴുതുന്ന പ്രകൃതമായിരുന്നു. പുനത്തിലിന്​ പകരം വെക്കാൻ പറ്റുന്ന മറ്റൊരു മാതൃക മുന്നിലില്ല. 

സേതു
പുനത്തിൽ തനിക്ക്​ എഴുത്തുകാരൻ മാത്രമല്ല, അടുത്ത സുഹൃത്ത്​ കൂടിയാണ്​. ഞങ്ങൾ രണ്ടും ചേർന്ന്​ ഒരു നോവൽ എഴുതി ‘നവഗ്രഹങ്ങളുടെ തടവറ’. ഇത്​ വളരെ വ്യത്യസ്​തമായ ഒരു കൃതിയായിരുന്നു. കാലം തെറ്റിപ്പിറന്നതാണ്​ അതെന്നേ താൻ പറയൂ. ആ നോവൽ വേണ്ടത്ര വായിക്കപ്പെട്ടില്ല. പണ്ട്​ എന്നും എം.ടിയും മറ്റും ഒരുമിച്ച്​ കോഴിക്കോട്​ ചേരുമായിരുന്നു. ഞങ്ങളു​െട കാലഘട്ടത്തി​െല ഏറ്റവും നല്ല എഴുത്തുകാരനായിരുന്നു അദ്ദേഹം. കഥ പറയാൻ അസാമാന്യ കഴിവുള്ളയാളാണ്​ അബ്​ദുല്ല. കഥാപാത്ര സൃഷ്​ടിയിലും ഏറ്റവും മികച്ചതായിരുന്നു അദ്ദേഹം. സാധാരണക്കാരു​െട ജീവിതം വ്യക്​തമായും സൂക്ഷ്​മമായും നിരീക്ഷിച്ച്​ പകർത്തി. പൂ​േക്കായ തങ്ങളെല്ലാം ഇപ്പോഴും ഉയർന്നു നിൽക്കുന്നത്​ അ​തുകൊണ്ടാണ്​. വഴിവക്കിൽ നിന്ന്​ ജാലവിദ്യ കാണിക്കാൻ കഴിവുള്ള ​െചപ്പടിവിദ്യക്കാരനാണ് പുനത്തിലെന്നും സേതു ഒാർമിച്ചു. 
 

Tags:    
News Summary - Punathil Kunjabdulla, An Odd One among Writters - Literature News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.