വേവലാതികൾ നിഴലിച്ച പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ മുഖം പെെട്ടന്നാണ് പുഞ്ചിരിയിലേക്ക് വഴിമാറിയത്. എം. മുകുന്ദനെ കണ്ടതും എന്തൊക്കെയോ പറയാനുള്ള തിടുക്കമായിരുന്നു ആദ്യം. പിന്നീട് മൗനിയായിരുന്നു. സി.വി. കുഞ്ഞുരാമൻ സാഹിത്യ പുരസ്കാരം സമർപ്പിക്കാനാണ് സി.വി ഫൗണ്ടേഷൻ ചെയർമാൻകൂടിയായ സാഹിത്യകാരൻ മുകുന്ദൻ കുഞ്ഞബ്ദുള്ളയുടെ കോഴിക്കോെട്ട വസതിയിലെത്തിയത്. അവാർഡ് ലഭിച്ചതിനെക്കുറിച്ച് സന്തോഷം, ഉഷാറുണ്ട് എന്നായിരുന്നു പുനത്തിലിെൻറ പ്രതികരണം. നേരത്തെ തിരുവനന്തപുരത്ത് അവാർഡ് പ്രഖ്യാപിച്ചിരുന്നെങ്കിലും പുനത്തിലിെൻറ ആനാരോഗ്യവും യാത്രചെയ്യാനുള്ള ബുദ്ധിമുട്ടും കാരണം പുരസ്കാരം വീട്ടിലെത്തി ൈകമാറുകയായിരുന്നു.
മലയാള ഭാഷക്കും സാഹിത്യത്തിനും നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് 10,001 രൂപയും പ്രശസ്തിപത്രവും ആർട്ടിസ്റ്റ് ബി.ഡി. ദത്തൻ രൂപകൽപന ചെയ്ത ശിൽപവും അടങ്ങുന്ന പുരസ്കാരം മുകുന്ദൻ ൈകമാറിയത്. പുരസ്കാരത്തേക്കാൾ എത്രയോ വലുതാണ് കുഞ്ഞബ്ദുള്ളയെന്നും കുറേ പുരസ്കാരം അദ്ദേഹത്തിന് കിട്ടിയെങ്കിലും ചില പുരസ്കാരങ്ങൾ കിട്ടിയില്ലെന്നും മുകുന്ദൻ പറഞ്ഞു. ജനഹൃദയങ്ങളിൽ സ്ഥാനം നേടുക എന്നതാണ് എഴുത്തുകാെര സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ അംഗീകാരം. അത് എത്രയോ നേരത്തെ പുനത്തിൽ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.