തിരുവനന്തപുരം: സൂര്യനെല്ലിക്കേസിൽ രാജ്യസഭ ഉപാധ്യക്ഷൻ പി.ജെ. കുര്യനെ കുടുക്കാൻ തിരുവഞ്ചൂരും പി.സി. ചാക്കോയും ശ്രമിെച്ചന്ന് മുൻ വിവരാവകാശ കമീഷണർ സിബി മാത്യൂസ്. തെൻറ സർവിസ് സ്റ്റോറിയായ ‘നിർഭയം’ എന്ന പുസ്തകത്തിലാണ് പി.ജെ. കുര്യനെതിരായ നീക്കങ്ങളിൽ ഇരുവരുടെയും പേര് വെളിപ്പെടുത്താതെ, എന്നാൽ പദവികൾ ചേർത്ത് സിബി മാത്യൂസ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഇവരെ കൂടാതെ ഏഷ്യാനെറ്റ് ഉടമയും എം.പിയുമായ രാജീവ് ചന്ദ്രശേഖറിനും നീക്കങ്ങളിൽ പങ്കുള്ളതായി സൂര്യനെല്ലിക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ കൂടിയായിരുന്ന സിബി മാത്യൂസ് പറയുന്നു. പുസ്തകത്തിലെ വരികൾ ഇപ്രകാരമാണ്
‘‘ഇതിെൻറ ചൂടാറും മുമ്പേ സർവിസിൽനിന്ന് വിരമിച്ച ഒരു പൊലീസ് സൂപ്രണ്ട് വൻ ‘വെളിപ്പെടുത്തലുമായി’ രംഗത്തു വന്നു.’പി.ജെ. കുര്യനെ പ്രതിയാക്കണമെന്ന് ഞാൻ അന്വേഷണം നടക്കുമ്പോൾ പറഞ്ഞിരുന്നു. കുര്യനെ ഒഴിവാക്കി കേസ് അട്ടിമറിച്ചത് സിബി മാത്യൂസാണ്.’’ സൂര്യനെല്ലിക്കേസിൽ ജില്ല കോടതി പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കിയപ്പോൾ സർക്കാറിൽനിന്ന് അനുമോദനങ്ങളും കനത്ത പാരിതോഷികങ്ങളും വാങ്ങിയ അതേ വ്യക്തി 12 വർഷം കഴിഞ്ഞപ്പോഴാണ് വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്. അയാളെ ചാനൽ മുറിയിലേക്ക് എത്തിച്ചത് ഒരു മന്ത്രിയായിരുന്നു.
ആഭ്യന്തര വകുപ്പ് ഹരിപ്പാട്ടുകാരൻ തട്ടിയെടുക്കുമോ എന്ന് ഭയന്നിരുന്ന മന്ത്രി. വകുപ്പ് മാറ്റത്തിനുവേണ്ടി പ്രവർത്തിച്ചിരുന്ന പി.ജെ. കുര്യനെ അടിച്ചൊതുക്കാൻ സൂര്യനെല്ലിയുടെ വടി ഉപയോഗിക്കാൻ അണിയറയിൽ പലരും പ്രവർത്തിച്ചു. ഒരു മലയാളം ചാനൽ നിയന്ത്രിച്ചിരുന്ന ഒരു പാർലമെൻറ് മെംബറും ഡൽഹിയിലിരുന്ന് 2ജി അന്വേഷണം നിയന്ത്രിച്ചിരുന്ന മറ്റൊരു നേതാവും ചേർന്ന് നടത്തിയ നീക്കങ്ങളും ഇതിന് പിന്നിലുണ്ടായിരുന്നു.’’
സൂര്യനെല്ലി അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഡിവൈ.എസ്.പി കെ. കെ. ജോഷ്വ ആയിരുന്നു അന്ന് സിബിമാത്യൂസിനെതിരെ രംഗത്തെത്തിയത്. ഇന്ത്യാവിഷൻ ചാനലിലെ അഭിമുഖത്തിനിെടയായിരുന്നു കുര്യനുവേണ്ടി സിബി മാത്യൂസ് അന്വേഷണം അട്ടിമറിച്ചതായി അദ്ദേഹം ആരോപിച്ചത്. സംഭവം നടക്കുന്ന കാലത്ത് തിരുവഞ്ചൂർ രാധാകൃഷ്ണനായിരുന്നു ആഭ്യന്തരമന്ത്രി. അന്ന് കെ.പി.സി.സി പ്രസിഡൻറായിരുന്ന രമേശ് ചെന്നിത്തലയെ ആഭ്യന്തരമന്ത്രിയാക്കണമെന്ന ചർച്ച സജീവമായി നടക്കുമ്പോഴായിരുന്നു ജോഷ്വയുടെ വെളിപ്പെടുത്തൽ. എൻ.എസ്.എസിെൻറ താൽപര്യപ്രകാരം രമേശിനെ ആഭ്യന്തരമന്ത്രിയാക്കണമെന്ന ആവശ്യവുമായി കുര്യൻ മുന്നിട്ട് നിൽക്കുന്ന നേരത്താണ് ജോഷ്വ ആരോപണവുമായി എത്തുന്നത്. ആഭ്യന്തരമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് തിരുവഞ്ചൂർ പി.ജെ. കുര്യനെ കുടുക്കാൻ ശ്രമിെച്ചന്ന അന്വേഷണ ഉദ്യോഗസ്ഥെൻറ വെളിപ്പെടുത്തൽ സംസ്ഥാന കോൺഗ്രസിൽ പുതിയ ചേരിപ്പോര് സൃഷ്ടിച്ചേക്കാം. പ്രത്യേകിച്ച്, സംഘടന തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിൽ. ശനിയാഴ്ചയാണ് സിബി മാത്യൂസിെൻറ നിർഭയം മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ പ്രകാശനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.