അടിമാലി: ആദിവാസികളുടെ മറവിൽ വനഭൂമി കൈയേറി നടത്തിയ ഏലകൃഷി വനപാലകർ വെട്ടിമാറ്റി ഭൂമി തിരിച്ചുപിടിച്ചു. അടിമാലി റേഞ്ചിൽ പ്ലാമല ആദിവാസി കോളനിയിലെ കൈയേറ്റമാണ് വനം വകുപ്പ് തിരിച്ചുപിടിച്ചത്. ചൊവ്വാഴ്ച മൂന്നാർ ഡി.എഫ്.ഒ എം. വിജി കണ്ണെൻറ നേതൃത്വത്തിലായിരുന്നു നടപടി. 12 ഹെക്ടേറാളം ഭൂമിയാണ് ഒഴിപ്പിച്ചത്. പ്ലാമലയിൽനിന്ന് കുടകല്ലിന് േപാകുന്ന റോഡിന് ഇരുവശത്തുമായിരുന്നു കൈയേറ്റം.
സംരക്ഷിത വനമേഖലയിൽപെടുന്ന സ്ഥലമാണിത്. അതിനിടെ എസ്. രാജേന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിലെത്തിയ ജനപ്രതിനിധികളും കൈയേറ്റക്കാരും വനംവകുപ്പിെൻറ നടപടി തടസ്സപ്പെടുത്തി. ആദിവാസികളുടെ മറവിലാണ് മേഖലയിൽ വ്യാപക കൈയേറ്റം നടന്നതെന്ന് ഡി.എഫ്.ഒ പറഞ്ഞു.
ആദിവാസികളുടെ ഭൂമിയോട് ചേർന്നാണ് കൂടുതലും കൈയേറ്റം. നാട്ടുകാർ തുച്ഛ തുക നൽകി ആദിവാസികളുമായി കരാറുണ്ടാക്കിയശേഷം ഏക്കറുകണക്കിന് വനഭൂമി കൈയേറി ഏലകൃഷി ഇറക്കുന്നതായിരുന്നു രീതി. മേഖലയിലെ പത്തിലേറെ ആദിവാസി കോളനികളുടെ മറവിൽ 5000 ഹെക്ടറിലേറെ വനഭൂമി ഇത്തരത്തിൽ കൈയേറിയിട്ടുണ്ട്. പലതവണ കൈയേറ്റം ഒഴിപ്പിക്കാൻ ശ്രമിച്ചെങ്കിലും കോടതി ഇടപെടലുകളും നിയമപ്രശ്നങ്ങളും ഇതിന് തടസ്സമായി.
ചൊവ്വാഴ്ച ഒഴിപ്പിക്കുന്നതിനിടെ എം.എൽ.എയുടെ ഇടപെടൽ വിനയായി. രണ്ട് മുതൽ മൂന്നു വരെ വർഷം പഴക്കമുള്ള എലച്ചെടികളാണ് വെട്ടി നശിപ്പിച്ചവയിൽ ഏറെയും.
മലയാറ്റൂര്‍ റിസർവില്‍ പുതുതായി നടന്ന കൈവശപ്പെടുത്തല്‍ ഒഴിവാക്കുന്നതിെൻറ ഭാഗമായാണ് ഇപ്പോഴത്തെ നടപടിയെന്ന് ഡി.എഫ്.ഒ എം. വിജി കണ്ണന്‍ പറഞ്ഞു. അതേസമയം, വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി അംഗീകരിക്കാനാകില്ലെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു.
മുമ്പും ഇത്തരം നടപടികള്‍ വനംവകുപ്പിെൻറ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതായി കര്‍ഷകര്‍ ആരോപിച്ചു. അടിമാലി േറഞ്ച് ഓഫിസര്‍ ജോജി ജോണ്‍, മൂന്നാര്‍ േറഞ്ച് ഓഫിസര്‍ ഹരീന്ദ്രകുമാര്‍, നേര്യമംഗലം റേഞ്ച് ഓഫിസർ അരുൺ കെ. നായർ എന്നിവരും ഉൾപ്പെട്ട വനപാലക സംഘമാണ് ഒഴിപ്പിക്കലിന് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.