കാസര്‍കോട്: കെ.എം. അഹമ്മദ് മതേതരവാദിയായ പത്രപ്രവര്‍ത്തകനായിരുന്നുവെന്ന് എഴുത്തുകാരന്‍ തോപ്പില്‍ മുഹമ്മദ് മീരാന്‍. പ്രസ്ക്ളബിന്‍െറ കെ.എം. അഹമ്മദ് അവാര്‍ഡുദാനം നിര്‍വഹിക്കുകയായിരുന്ന അദ്ദേഹം. മാതൃഭൂമി ന്യൂസ് കാസര്‍കോട് ബ്യൂറോയിലെ കാമറാമാന്‍ ഷാജു ചന്തപ്പുര അവാര്‍ഡ് ഏറ്റുവാങ്ങി. ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനായ മാതൃഭൂമി തൃശൂര്‍ യൂനിറ്റിലെ സോളമാന്‍ റാഫേല്‍ ശില്‍പവും പ്രശംസാ പത്രവും ഏറ്റുവാങ്ങി. ഡോ. അംബികാ സുതന്‍ മാങ്ങാട് അനുസ്മരണ പ്രഭാഷണം നടത്തി. കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.ജി.സി. ബഷീര്‍, നഗരസഭ അധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം, മുന്‍ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജനറല്‍ സെക്രട്ടറി സി. നാരായണന്‍, ട്രഷറര്‍ എം.ഒ. വര്‍ഗീസ്, കാര്‍ട്ടൂണിസ്റ്റ് പി.വി. കൃഷ്ണന്‍, നാരായണന്‍ പേരിയ, എ.എസ്. മുഹമ്മദുകുഞ്ഞി, മുജീബ് അഹമ്മദ് എന്നിവര്‍ സംസരിച്ചു. പ്രസ്ക്ളബ് സെക്രട്ടറി രവീന്ദ്രന്‍ രാവണേശ്വരം അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. വിവി. പ്രഭാകരന്‍ പ്രശംസാ പത്രം വായിച്ചു. പ്രസ്ക്ളബ് പ്രസിഡന്‍റ് സണ്ണിജോസഫ് അധ്യക്ഷത വഹിച്ചു. സാഹിത്യവേദി പ്രസിഡന്‍റ് അഷ്റഫലി ചേരങ്കൈ സ്വഗതവും പ്രസ്ക്ളബ് വൈസ് പ്രസിഡന്‍റ് ടി.എ. ഷാഫി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.