‘ദലിതുകള്‍ ബീഫ് ആഹാരം ശീലമാക്കണം’

മംഗളൂരു: ഭക്ഷ്യവസ്തുക്കള്‍ക്കെല്ലാം അടിക്കടി വിലവര്‍ധിക്കുന്ന സാഹചര്യത്തില്‍ ദലിതുകള്‍ ആഹാരത്തില്‍ ബീഫ് ശീലമാക്കണമെന്ന് ഇന്ത്യന്‍ റാഷനലിസ്റ്റ് ഫെഡറേഷന്‍ ചെയര്‍മാന്‍ പ്രഫ. നരേന്ദ്ര നായക് പറഞ്ഞു. ദലിതുകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ദലിത് സംഘര്‍ഷസമിതി സംഘടിപ്പിച്ച റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദലിത് മക്കള്‍ക്ക് നിലവില്‍ ഏറ്റവുംകുറഞ്ഞ ചെലവില്‍ നല്ല അളവില്‍ പോഷണം ലഭ്യമാക്കാവുന്ന ആഹാരം ബീഫാണെന്ന് നായക് അഭിപ്രായപ്പെട്ടു. ബീഫിന്‍െറ പേരില്‍ ദലിതുകളെയും മുസ്ലിംകളെയും ആക്രമിക്കുന്ന സംഘ്പരിവാര്‍ നേതാക്കള്‍ മറുവശത്ത് ബീഫ് കയറ്റിയയച്ച് ലാഭം കൊയ്യുന്നുമുണ്ടെന്ന് അധ്യക്ഷത വഹിച്ച സമിതി കണ്‍വീനര്‍ എം. ദേവദാസ് പറഞ്ഞു. എ.ഐ.സി.സി അംഗം പി.വി. മോഹനന്‍, ബി.എസ്.പി ജില്ലാ പ്രസിഡന്‍റ് ഗോപാല്‍ മുട്ടൂര്‍, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി സന്തോഷ് ബജല്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍ ദയാനന്ദ് ഷെട്ടി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.