കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷൻ ഉൾെപ്പടെ ജില്ലയിൽ അഞ്ച് സ്റ്റേഷൻ പരിധികളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ നഗരം പൂർണമായും അടഞ്ഞുകിടന്നു. ചുരുക്കംചില വാഹനങ്ങൾ മാത്രമാണ് നഗരത്തിൽ എത്തുന്നത്. നഗരത്തിലെ പലഭാഗങ്ങളിലും പൊലീസ് പിക്കറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്.
ഒന്നോ രണ്ടോ മെഡിക്കൽ ഷോപ്പുകളൊഴിെക മറ്റെല്ലാ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. നഗരത്തിലെ സർക്കാർ ഓഫിസുകളിൽ നാമമാത്രമായ ആളുകൾ മാത്രമാണ് ജോലിക്കെത്തുന്നത്. സ്വകാര്യ ബസുകളും പൂർണമായും സർവിസ് നിർത്തിവെച്ച സ്ഥിതിയിലാണ്. കെ.എസ്.ആർ.ടി.സി ബസുകൾ ചുരുക്കം സർവിസുകൾ നടത്തുന്നുണ്ട്.
ചൊവ്വാഴ്ച മുതൽ, നിരോധനാജ്ഞയുള്ള സ്റ്റേഷൻ പരിധികളിലും നിശ്ചിത സമയത്ത് കടകൾ തുറന്നുപ്രവർത്തിക്കാമെന്ന ജില്ല ഭരണകൂടത്തിെൻറ അറിയിപ്പ് ആളുകളിലും വ്യാപാരികളിലും അൽപം ആശ്വാസമായി. വെള്ളിയാഴ്ച പെരുന്നാൾ ദിനത്തിലേക്കുള്ള സാധനങ്ങൾ പോലുമില്ലാതെ വലയുന്നവർക്ക് ജില്ല ഭരണകൂടത്തിെൻറ അറിയിപ്പ് ഏറെ ആശ്വാസം നൽകുന്നു.
നിരോധനാജ്ഞ പ്രദേശങ്ങളില്‍ ഇളവ്; കടകൾ തുറക്കാം– ജില്ല കലക്ടര്‍
കാസർകോട്: സി.ആർ.പി 144 പ്രകാരം നിരോധനാജ്ഞ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ എല്ലാ ദിവസവും രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ചു വരെ എല്ലാ കടകളും തുറന്നു പ്രവര്‍ത്തിക്കാമെന്ന് ജില്ല കലക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. എന്നാല്‍, കെണ്ടയ്ൻമെൻറ് സോണുകളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ച് വരെ ഒന്നിടവിട്ട ദിവസങ്ങളില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രം തുറക്കുന്നതിനാണ് അനുമതി.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ എല്ലാ കടകളും രാവിലെ എട്ടു മുതല്‍ വൈകീട്ട് ആറുവരെ തുറക്കാം. എന്നാല്‍, കടകളില്‍ ആളുകള്‍ കൂട്ടംകൂടരുത്. മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ കൃത്യമായി ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും േവണം. ഇത് ഉറപ്പു വരുത്തേണ്ടത് കടയുടമകളാണ്. കടകളിലെ ജീവനക്കാര്‍ മാസ്‌ക്, കൈയുറ എന്നിവ നിര്‍ബന്ധമായും ധരിക്കണം.
ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന കടകള്‍ അപ്പോള്‍തന്നെ അടച്ചുപൂട്ടുന്നതിന് കലക്ടര്‍ പൊലീസിന് നിര്‍ദേശം നല്‍കി. കണ്ടെയ്ന്‍മെൻറ് സോണുകള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ അക്ഷയ കേന്ദ്രങ്ങള്‍ രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ചുവരെ തുറന്നു പ്രവർത്തിക്കാം.
മെഡിക്കല്‍ ഷോപ്പുകള്‍ക്ക് സമയ നിയന്ത്രണം ബാധകമല്ല. കണ്ടെയ്ന്‍മെൻറ് സോണുകളില്‍ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍, മോട്ടോര്‍ വാഹന ഷോറൂമുകള്‍ എന്നിവ തുറക്കരുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.