കാസർകോട്: ആശങ്കയേറ്റി കോവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നതിനിടെ തിങ്കളാഴ്ച നേരിയ ആശ്വാസം. 38 പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഉറവിടമറിയാത്ത രണ്ട് പോസിറ്റിവ് കേസുകള്‍ ഉള്‍പ്പെടെ 26 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഏഴുപേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും അഞ്ചുപേര്‍ വിദേശത്ത് നിന്നെത്തിയവരുമാണ്. രോഗബാധിതരിൽ 10 വയസ്സിനു താഴെയുള്ള ഏഴു കുട്ടികളുമുണ്ട്.
സമ്പര്‍ക്കം
ചെമ്മനാട് പഞ്ചായത്തിലെ 35, 11, 51, ഏഴ്, 27, 19, എട്ട്, 12, 21 വയസ്സുള്ള സ്ത്രീകള്‍ക്കും 15, രണ്ട്, നാല്, ഒമ്പത്, ആറ്, 17 വയസ്സുള്ള പുരുഷന്മാര്‍ക്കും പനത്തടി പഞ്ചായത്തിലെ 75, 38 വയസ്സുള്ള സ്ത്രീകള്‍, മഞ്ചേശ്വരം പഞ്ചായത്തിലെ 13 വയസ്സുള്ള ആണ്‍കുട്ടി, മംഗല്‍പാടി പഞ്ചായത്തിലെ 30 വയസ്സുകാരി, ചെറുവത്തൂര്‍ പഞ്ചായത്തിലെ 37കാരന്‍, കാസര്‍കോട് നഗരസഭയിലെ 35കാരി, പള്ളിക്കര പഞ്ചായത്തിലെ 62 വയസ്സുകാരന്‍, ചെങ്കള പഞ്ചായത്തിലെ 64, 60 വയസ്സുള്ള സ്ത്രീകള്‍.
ഉറവിടമറിയാത്തവര്‍
ചെമ്മനാട് പഞ്ചായത്തിലെ 29കാരി, കാസര്‍കോട് നഗരസഭയിലെ 46കാരന്‍.
വിദേശം
പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 30കാരന്‍ (യു.എ.ഇ), 50കാരന്‍ (കുവൈത്ത്), ചെമ്മനാട് പഞ്ചായത്തിലെ 53കാരി (സൗദി), 27കാരന്‍ (ദുബൈ), മംഗല്‍പാടി പഞ്ചായത്തിലെ 45കാരന്‍ (സൗദി).
ഇതര സംസ്ഥാനം
മഞ്ചേശ്വരം പഞ്ചായത്തിലെ 35കാരന്‍, കള്ളാര്‍ പഞ്ചായത്തിലെ 31, 34 വയസ്സുള്ള പുരുഷന്മാര്‍, 54കാരി, മൂന്നു വയസ്സുകാരി, ചെറുവത്തൂര്‍ പഞ്ചായത്തിലെ 24കാരി, കാസര്‍കോട് നഗരസഭയിലെ 25കാരന്‍.
നിരീക്ഷണത്തിലുള്ളത് 4329 പേര്‍
വീടുകളില്‍ 3284 പേരും സ്ഥാപനങ്ങളില്‍ 1045 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4329 പേരാണ്. പുതിയതായി 314 പേരെ നിരീക്ഷണത്തിലാക്കി. 593 പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.
53 പേര്‍ക്ക് രോഗമുക്തി
ചികിത്സയിലായിരുന്ന 53 പേര്‍ക്ക് കോവിഡ് നെഗറ്റിവായി. കാസര്‍കോട് മെഡിക്കല്‍ കോളജില്‍നിന്ന് ഏഴുപേരും ഉദയഗിരി സി.എഫ്.എല്‍.ടി.സിയില്‍നിന്ന് 15 പേരും പരിയാരം മെഡിക്കല്‍ കോളജില്‍നിന്ന് ഒരാളും വിദ്യാനഗര്‍ സി.എഫ്.എല്‍.ടി.സിയില്‍നിന്ന് രണ്ടാളും പരവനടുക്കം സി.എഫ്.എല്‍.ടി.സിയില്‍ നിന്ന് 28 പേരുമാണ് തിങ്കളാഴ്‌ച രോഗമുക്തരായത്.
ലോക്ഡൗണ്‍ ലംഘനം: കേസുകള്‍ 3225
ലോക്ഡൗൺ നിര്‍ദേശ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇതുവരെ 3225 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 4311 പേർ അറസ്റ്റിലായി. 1291 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. മാസ്‌ക് ധരിക്കാത്തതിന് 14,744 പേര്‍ക്കെതിരെ കേസെടുത്ത് പിഴയീടാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.