കുണ്ടറ: 40 സെൻറ് പുരയിടം പ്രകൃതിദത്ത കാടാക്കി മാറ്റി റിട്ട. കെ.എസ്.ആർ.ടി.സി സൂപ്രണ്ട്. കുരീപ്പള്ളി മഠത്തിവിളവീട്ടിൽ എം.ടി. ഈപ്പൻ മുഖത്തലയാണ് കാടിെൻറ അധിപൻ. നിറയെ വൃക്ഷങ്ങളും മുളംകാടും കൊണ്ട് സമൃദ്ധമായ ഇവിടെ നിരവധി ഔഷധസസ്യങ്ങളും ഉണ്ട്. ഓരില, നിലനാരകം, വിഷമൂലി, അരുണോദയം ചീര തുടങ്ങി എല്ലാം ഇവിടെ സമൃദ്ധമാണ്.
പുറെമ പറങ്കിമാവും പ്ലാവും വളരുന്നു. 30 വർഷമായി ഈ പുരയിടത്തിൽ വളരുന്ന ഒരു ചെറുചെടിക്കുപോലും യാതൊരു തടസ്സവും സൃഷ്ടിച്ചിട്ടില്ല. 74 വയസ്സുകാരനായ ഇദ്ദേഹം മൂന്നരപതിറ്റാണ്ടായി പ്രകൃതിയെ പരിപാലിച്ചാണ് ജീവിക്കുന്നത്. ആമാശയസംബന്ധമായ അസുഖം അലട്ടിയപ്പോൾ അലോപ്പതി ചികിത്സ പ്രയോജനം ചെയ്തില്ല. പിന്നീട് പ്രകൃതിചികിത്സയിലാണ് രോഗം ഭേദമായത്. പാചകം ചെയ്യാത്ത പച്ചക്കറികൾ മാത്രമാണ് ഇപ്പോഴും കഴിക്കുന്നത്. വനംവകുപ്പിൽ നിന്ന് റിട്ടയർ ചെയ്ത ഭാര്യ ഡെയ്സിയും അഞ്ച് മക്കളും ഇദ്ദേഹത്തിെൻറ പ്രവർത്തനങ്ങൾക്ക് പൂർണപിന്തുണയുമായി രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.