റവന്യൂ ജില്ലാ സ്കൂള്‍ കായികമേള ഇന്ന് തുടങ്ങും

കാഞ്ഞിരപ്പള്ളി: റവന്യൂ ജില്ലാ സ്കൂള്‍ കായികമേള കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കോളജ് മൈതാനിയില്‍ വ്യാഴാഴ്ച തുടങ്ങും. 13 വിദ്യാഭ്യാസ ഉപജില്ലകളിലെ 3000ത്തോളം കായികതാരങ്ങള്‍ പങ്കെടുക്കും. 95 അത്ലറ്റിക് ഇനങ്ങളില്‍ മത്സരം നടക്കും. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലാണ് മത്സരം. രാവിലെ ഒമ്പതിന് ഡോ.എന്‍. ജയരാജ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് അന്നമ്മ ജോസഫ് അധ്യക്ഷതവഹിക്കും. ആദ്യദിവസം 21 ഫൈനലുകളും രണ്ടാം ദിവസം 36 ഫൈനലുകളും മൂന്നാം ദിവസം 38 ഫൈനലുകളും നടക്കും. ആദ്യ മൂന്ന് സ്ഥാനം നേടുന്നവര്‍ അടുത്തമാസം അഞ്ചിന് കോഴിക്കോട് നടക്കുന്ന സംസ്ഥാന കായികമേളയിലേക്ക് തെരഞ്ഞെടുക്കും. വ്യാഴാഴ്ച 9.30ന് സബ്ജൂനിയര്‍ ഗേള്‍സ് ലോങ്ജംപ്, സബ് ജൂനിയര്‍ ബോയ്സ് ഡിസ്കസ് ത്രോ, സബ് ജൂനിയര്‍ ഗേള്‍സ് ഷോട്ട്പുട്ട്, ബോയ്സ് ഹൈജംപ്, സബ് ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലെ ഹര്‍ഡില്‍സ്, ജൂനിയര്‍ ബോയ്സ് -ജാവലിന്‍ ത്രോ, സീനിയര്‍ ബോയ്സ് -ലോങ് ജംപ്, ജൂനിയര്‍ ബോയ്സ് -ഷോട്ട്പുട്ട്, സീനിയര്‍ ബോയ്സ് -ഡിസ്കസ് ത്രോ, സീനിയര്‍ ബോയ്സ് -ഹൈജംപ് എന്നിവയും വ്യാഴാഴ്ച നടക്കും. എല്ലാ വിഭാഗങ്ങളിലെയും 400 മീറ്റര്‍ ഓട്ടവും, 4 -100 മീറ്റര്‍ റിലേയും ജൂനിയേഴ്സിന് 3000 മീറ്ററും സീനിയേഴ്സിന് 5000 മീറ്റര്‍ ഓട്ടവും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.