കൂളിമാട്: നിർമാണം സ്തംഭിച്ച കൂളിമാട് കടവ് പാലം പ്രവൃത്തി പുനരാരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ജനകീയ സമരസമിതിയുടെ ചതുർദിന പ്രതിഷേധ ധർണ തുടങ്ങി. കൂളിമാട് അങ്ങാടിയിൽ നടക്കുന്ന സമരം ശനിയാഴ്ച അവസാനിക്കും.
കഴിഞ്ഞ പ്രളയത്തെ തുടർന്ന് വിദഗ്ധസമിതിയുടെ നിർദേശമനുസരിച്ച് പാലത്തിന് പുതുക്കിയ രൂപരേഖയും എസ്റ്റിമേറ്റും തയാറാക്കിയിരുന്നു. ഇതിന് കെ.ആർ.എഫ്.ബി അംഗീകാരവും നൽകി. എന്നിട്ടും മേലധികാരികൾ നിർമാണാനുമതി നൽകുന്നില്ല. ഇതാണ് പ്രതിഷേധ ധർണ നടത്താൻ പ്രേരിപ്പിച്ചത്.
എല്ലാ സാഹചര്യങ്ങളുമൊരുങ്ങിയിട്ടും പാലത്തിെൻറ പുനർനിർമാണ പ്രവൃത്തി തുടങ്ങാൻ അധികൃതർ അലംഭാവം കാണിക്കുന്നെന്നാണ് സമരക്കാരുടെ ആക്ഷേപം. ജനകീയ സമരസമിതി ചെയർമാൻ കെ.എ. ഖാദർ ധർണ ഉദ്ഘാടനം ചെയ്തു. കൺവീനർ ടി.വി. ഷാഫി അധ്യക്ഷതവഹിച്ചു. ജിയാദ് കൂളിമാട്, ഫഹദ് കൂളിമാട്, അഷീം, ഗഫൂർ, ജദീർ, റഫീഖ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.