നിപ വൈറസ് ഭീഷണി; ശരീരം മുഴുവൻ കോട്ടിട്ട് ഡോക്ടർമാർ

മഞ്ചേരി: നിപ വൈറസ് ഭീഷണി തരണം ചെയ്യാൻ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പനി വിഭാഗം പ്രത്യേക ഒ.പിയിൽ ഡോക്ടർമാരും അതീവ സുരക്ഷമാർഗങ്ങളോടെ. ദേഹം മുഴുവൻ മൂടുന്ന കോട്ട് ധരിച്ചാണ് മൂന്നു ഡോക്ടർമാർ രോഗികളെ പരിശോധിച്ചത്. ജില്ലയിൽ വൈറസ് ബാധ സ്ഥിരീകരിക്കുകയും ഒരാൾ സി.സി.യു വിഭാഗത്തിൽ തീവ്രപരിചരണത്തിൽ കിടക്കുകയും ചെയ്യുന്നതിനാലാണ് അതീവ സുരക്ഷ മാർഗം അവലംബിച്ചത്. നഴ്സിങ്, പാരാ മെഡിക്കൽ, ശുചിത്വ ജീവനക്കാർ മുഖത്ത് മാസ്കിട്ടാണ് ജോലിയിൽ പ്രവേശിച്ചത്. സാധാരണ വരാറുള്ളയത്ര പനിബാധിതരാണ് ബുധനാഴ്ചയും ചികിൽസ തേടി എത്തിയത്. പനിബാധിതർ ഉൾപ്പെടെ എല്ലാ വിഭാഗം രോഗികളും ഒ.പി ഹാളിൽ നിൽക്കുന്നത് പകർച്ച രോഗ ഭീഷണി ചെറുക്കാൻ തടസ്സമാണ്. ഇതു പരിഗണിച്ചാണ് ബുധനാഴ്ച മുതൽ പനിബാധിതർക്ക് മാത്രമായി പ്രത്യേക ഒ.പി തുടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.