ഷൊര്‍ണൂര്‍: ദിനംപ്രതി നൂറുകണക്കിന് രോഗികളത്തെുന്ന ഷൊര്‍ണൂരിലെ സര്‍ക്കാര്‍ ആശുപത്രിയോടുള്ള അധികൃതരുടെ അവഗണന തുടരുന്നു. പലപ്പോഴും ആരോഗ്യമന്ത്രിമാരുള്‍പ്പെടെയുള്ള ഭരണാധികാരികളും ഉന്നതോദ്യോഗസ്ഥരും ആശുപത്രി സന്ദര്‍ശിച്ച് വാഗ്ദാനങ്ങള്‍ നല്‍കാറുണ്ടെങ്കിലും ഒന്നും പാലിക്കപ്പെടാറില്ല. ഷൊര്‍ണൂര്‍ നഗരസഭയിലെയും സമീപ പഞ്ചായത്തുകളായ ഓങ്ങല്ലൂര്‍, വല്ലപ്പുഴ, ചളവറ, വാണിയംകുളം എന്നിവിടങ്ങളില്‍നിന്നുമുള്ള രോഗികളും തൃശൂര്‍ ജില്ലയില്‍പെട്ട വള്ളത്തോള്‍ നഗര്‍, പാഞ്ഞാള്‍, ദേശമംഗലം, വരവൂര്‍ പഞ്ചായത്തുകളില്‍നിന്നുള്ളവരും പതിറ്റാണ്ടുകളായി ഷൊര്‍ണൂര്‍ ആശുപത്രിയെയാണ് സമീപിക്കുന്നത്. സാധാരണ ഗതിയില്‍തന്നെ ശരാശരി മുന്നൂറിലധികം രോഗികള്‍ ദിനേന ആശുപത്രിയിലത്തെുന്നു. പകര്‍ച്ചവ്യാധികളുണ്ടാകുമ്പോള്‍ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കാറുണ്ട്. അത്യാവശ്യഘട്ടത്തില്‍ ദൂരെയുള്ള സ്വകാര്യ ആശുപത്രികളെയും തൃശൂര്‍ മെഡിക്കല്‍ കോളജിനെയോ ആശ്രയിക്കണം. ജനനസര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയാത്ത സ്വകാര്യ ആശുപത്രികളില്ലാത്ത ഷൊര്‍ണൂരിലെ ഏക സര്‍ക്കാര്‍ ആതുരാലയത്തില്‍ പ്രസവ സൗകര്യമില്ളെന്നതാണ് ഏറെ കൗതുകം. ഇക്കാരണത്താല്‍ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കാനാവാത്ത നഗരസഭയെന്ന പേര് ഷൊര്‍ണൂരിന് സ്വന്തം. സര്‍ജറി, ലബോറട്ടറി, എക്സ്റേ, ഇ.സി.ജി, മെഡിക്കല്‍ സ്റ്റോര്‍, ഫാര്‍മസി, ആംബുലന്‍സ്, സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് എന്നീ അടിസ്ഥാന സൗകര്യങ്ങളൊന്നും ആശുപത്രിയിലില്ല. 1951ല്‍ മഹാത്മാഗാന്ധി സ്മാരക ഡിസ്പെന്‍സറി എന്ന പേരിലാരംഭിച്ച ആശുപത്രി 1979ല്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. ശേഷം നാല് പതിറ്റാണ്ടാകാറായിട്ടും അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ പോലും ഭരണാധികാരികള്‍ക്കായില്ല. ഒന്നേകാല്‍ ഏക്കര്‍സ്ഥലം സ്വന്തമായുണ്ടായിട്ടും നല്ളൊരു കെട്ടിടമില്ല. ആശുപത്രിയില്‍ അഡ്മിറ്റാകുന്നവര്‍ ഭയാശങ്കകളോടെയാണ് ഇവിടെ കിടക്കുന്നത്. മതിയായ ഡോക്ടര്‍മാരും നഴ്സുമാരും അനുബന്ധ സൗകര്യവുമില്ലാത്തത് രാത്രികാലങ്ങളില്‍ രോഗികള്‍ക്ക് ഏറെ പ്രയാസമുണ്ടാക്കുന്നു. അത്യാവശ്യഘട്ടത്തില്‍ വിളിച്ചാല്‍പോലും ഡോക്ടറുടെ സേവനം ലഭിക്കാത്ത ദു$സ്ഥിതിയുണ്ട്. മഴക്കാലത്ത് പകര്‍ച്ചവ്യാധികള്‍ ബാധിച്ച് ആശുപത്രിയിലത്തെുന്ന രോഗികളെ ചികിത്സിക്കാനാകാതെയും തിരക്ക് നിയന്ത്രിക്കാനാകാതെയും ജീവനക്കാര്‍ കുഴങ്ങുന്നു. മരുന്നുകളുടെ കുറവാണ് മറ്റൊരു പ്രധാന പ്രശ്നം. തെരുവ് നായ ശല്യം രൂക്ഷമാണെന്നിരിക്കെ പേവിഷബാധക്ക് കുത്തിവെക്കാനുള്ള മരുന്ന് ഈ ആശുപത്രിയില്‍ പലപ്പോഴും ഉണ്ടാവാറില്ല. സ്വന്തമായ ആവശ്യത്തിനുള്ള കെട്ടിടം നിര്‍മിക്കാന്‍പോലും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളെയും സര്‍ക്കാര്‍ ഏജന്‍സികളെയും ആശ്രയിക്കേണ്ട സ്ഥിതിയിലായ ഷൊര്‍ണൂര്‍ നഗരസഭ. ഷൊര്‍ണൂര്‍ നഗരസഭക്ക് ആശുപത്രിയുടെ ഉയര്‍ച്ചക്കുവേണ്ടി കാര്യമായൊന്നും ചെയ്യാനാകുന്നില്ല. ഭരണാധികാരികള്‍ ആശുപത്രിയുടെ വികസനത്തിന് സത്വര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.