പ്രാദേശിക സാമ്പത്തിക വികസനത്തില്‍ കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ ഇടപെടണം

തൃശൂർ: പ്രാദേശിക സാമ്പത്തിക വികസനത്തില്‍ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്താന്‍ കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ തയാറാകണമെന്ന് കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.പി. രാജേന്ദ്രന്‍. വെള്ളാനിക്കരയില്‍ നടന്ന കൃഷി വിജ്ഞാന കേന്ദ്രങ്ങളുടെ പ്രവര്‍ത്തന അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാര്‍ഷികാധിഷ്ഠിത സാമ്പത്തിക ക്രമം നിലവിലുള്ള പ്രദേശങ്ങളില്‍ അതി​െൻറ പുരോഗതിയെ ആശ്രയിച്ചാണ് മറ്റു മേഖലകള്‍ ശക്തിപ്പെടുക. അതു കൊണ്ടുതന്നെ കര്‍ഷക​െൻറ വരുമാനം കൂട്ടാനും കാര്‍ഷികാധിഷ്ഠിത വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കാനും ഉതകുന്ന കര്‍മപദ്ധതികളുമായി കൃഷി വിജ്ഞാനകേന്ദ്രങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാര്‍ഷിക സര്‍വകലാശാല വിജ്ഞാന വ്യാപന ഡയറക്ടര്‍ ഡോ.ജിജു പി. അലക്‌സ് അധ്യക്ഷത വഹിച്ചു. ഡോ.ഡി.വി. ശ്രീനിവാസറെഡ്ഡി, ഡോ.അലക്‌സാണ്ടര്‍ ജോര്‍ജ്, ഡോ. ഹബീബുര്‍ റഹ്മാന്‍ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.