കേന്ദ്രസർക്കാറിെൻറ ജനദ്രോഹനയങ്ങൾക്കെതിരെ ധർണ

ചാലക്കുടി: കേന്ദ്രസര്‍ക്കാറി​െൻറ ജനദ്രോഹനയങ്ങള്‍ക്കെതിരെ സി.പി.ഐ നടത്തുന്ന ദേശീയ പ്രക്ഷോഭത്തി​െൻറ ഭാഗമായി സി.പി.ഐ ചാലക്കുടി ലോക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധര്‍ണ എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി ടി. പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. അനില്‍ കദളിക്കാടന്‍ അധ്യക്ഷത വഹിച്ചു. ലോക്കല്‍ സെക്രട്ടറി സി. മധുസൂദനന്‍, എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡൻറ് പി.വി. വിവേക്, നഗരസഭ അധ്യക്ഷ ഉഷ പരമേശ്വരന്‍, കെ.കെ. മാര്‍ഷല്‍ എന്നിവര്‍ സംസാരിച്ചു. പരിയാരം ലോക്കല്‍ കമ്മിറ്റി നേതൃത്വത്തില്‍ നടത്തിയ സായാഹ്ന ധര്‍ണ സി.പി.ഐ മണ്ഡലം സെക്രേട്ടറിയറ്റംഗം എം.വി. ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. വി.കെ. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.