തൃശൂർ: വാഹന പരിശോധനക്കിടെ പൂത്തോൾ വഞ്ചിക്കുളത്തിനടുത്തുനിന്ന് ലഹരി വസ്തുക്കളുമായി നാലുപേർ പിടിയിൽ. വെള്ളിക്കുളങ്ങര കോടാലി സ്വദേശി വൈപ്പിൻ വീട്ടിൽ ധനേഷ് (35), നെല്ലായി കൊളത്തൂർ സ്വദേശി മനോജ് (30), നെല്ലായി അപ്പോഴം വീട്ടിൽ വിഷ്ണു (22), കോടാലി സ്വദേശി രാജു (33) എന്നിവരാണ് 5400 പാക്കറ്റ് ഹാൻസ് സഹിതം അറസ്റ്റിലായത്. തമിഴ്നാട്ടിൽനിന്ന് ഹാൻസ് കടത്തി വെള്ളിക്കുളങ്ങര, കോടാലി, നെല്ലായി പ്രദേശങ്ങളിൽ വൻ തുകക്ക് ചില്ലറ വിൽപന നടത്തുന്നവരാണ്. ഓട്ടോയിൽ ബാഗുകളിലാക്കിയാണ് ഹാൻസ് ഒളിപ്പിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.