തൃശൂർ: ‘കുത്തഴിഞ്ഞ വിദ്യാഭ്യാസ മേഖലയെ വിദ്യാർത്ഥികൾ തെരുവിൽ വിചാരണ ചെയ്യുന്നു’ എന്ന പ്രമേയത്തിൽ എം.എസ്.എഫ് തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പോസ്റ്റ്‌കാർഡ് സമരം ശ്രദ്ധേയമായി. എം.എസ്.എഫ് സംസ്ഥാനവ്യാപകമായി നടത്തിയ വിദ്യാർത്ഥി വിചാരണയുടെ ഭാഗമായായിരുന്നു പരിപാടി.
വിദ്യാഭ്യാസ മേഖലയിലെ നിരവധി പ്രശ്നങ്ങൾ ചൂണ്ടികാട്ടി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും നൂറുകണക്കിന് വിദ്യാർത്ഥികൾ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി കത്തുകൾ എഴുതി അയച്ചു.
ഓൺലൈൻ ക്ലാസുകളിലെ തിരുത്താത്ത അപാകതകൾ, പൂർത്തിയാകാത്ത പാഠപുസ്തകവിതരണം, ഹയർ സെക്കണ്ടറി മൂല്യനിർണയത്തിനയച്ച ഉത്തരക്കടലാസുകൾ കാണാതായതിലെ സർക്കാർ അനാസ്ഥ എന്നീ പ്രശ്നങ്ങൾ ഉന്നയിച്ചാണ് പരാതി അയച്ചത്.
ഇത്തരം പ്രശ്നങ്ങൾ പരിഹരിച്ച് കാലാനുസൃതമായ മാറ്റങ്ങളിലൂടെ കുത്തഴിഞ്ഞ വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കണമെന്ന് ജില്ലാ പ്രസിഡൻറ് എസ്.എ.അൽറെസിൻ, ജനറൽ സെക്രെട്ടറി ആരിഫ് പാലയൂർ എന്നിവർ ആവശ്യപ്പെട്ടു.
വിവിധ കേന്ദ്രങ്ങളിലായി നടന്ന പരിപാടിയിൽ സംസ്ഥാന വൈസ് പ്രസിഡൻറ് റംഷാദ് പള്ളം, ജില്ലാ ഭാരവാഹികളായ മുഹമ്മദ് നഈം, സി.എ.സൽമാൻ, ഫഈസ് മുഹമ്മദ്, ജില്ലാ പ്രവർത്തക സമിതി അംഗങ്ങളായ എം.എസ്.സ്വാലിഹ്, കെ.എം.ജിംഷാദ്, എം.ഐ സകരിയ, പി.എസ്.മൊയ്‌ദീൻ, സുഹൈൽ, ഫർഹാൻ പാടൂർ, ഹാഷിം വാടാനപ്പിള്ളി, പി.എസ്.ആഷിക് എന്നിവർ ഭാഗമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.