ത്വാ​ഇ​ഫി​ൽ ന​ട​ക്കു​ന്ന കി​രീ​ടാ​വ​കാ​ശി​യ​ു​ടെ പേ​രി​ലെ​ ഒ​ട്ട​ക​മ​ഹോ​ത്സ​വം കാ​ണാ​നെ​ത്തി​യ വി​ദേ​ശി​ക​ൾ

ഒ​ട്ട​ക​ മ​ഹോ​ത്സ​വം കാ​ണാ​ൻ നി​ര​വ​ധി വി​ദേ​ശി​ക​ൾ

ത്വാ​ഇ​ഫ്​: കി​രീ​ടാ​വ​കാ​ശി​യു​ടെ പേ​രി​ൽ ത്വാ​ഇ​ഫി​ൽ ന​ട​ക്കു​ന്ന​ ഒ​ട്ട​ക​മ​ഹോ​ത്സ​വം കാ​ണാ​ൻ നി​ര​വ​ധി സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മെ​ത്തി.

ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ ഒ​ട്ട​​ക​മൈ​താ​ന​ത്ത്​ ന​ട​ന്ന ചി​ല പ്രാ​ഥ​മി​ക റൗ​ണ്ട്​ മ​ത്സ​ര​ങ്ങ​ൾ കാ​ണാ​നാ​ണ്​​ രാ​ജ്യ​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രും ത്വാ​ഇ​ഫി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​വ​രു​മാ​യ ആ​ളു​ക​ൾ കു​ടും​ബ​സ​മേ​ത​വും അ​ല്ലാ​തെ​യും എ​ത്തി​യ​ത്. മ​ത്സ​ര​ത്തി​നാ​യി ഒ​ട്ട​ക​ങ്ങ​ളെ ഒ​രു​ക്ക​ൽ, ഒാ​ട്ട​മ​ത്സ​ര​ങ്ങ​ൾ, വി​ജ​യം​വ​രി​ച്ച ഒ​ട്ട​ക ഉ​ട​മ​ക​ളു​ടെ സ​ന്തോ​ഷ​ത്തി​െൻറ​യും ഉ​ത്സാ​ഹ​ത്തി​െൻറ​യും നി​മി​ഷ​ങ്ങ​ൾ, മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച വി​വി​ധ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ൾ എ​ന്നി​വ കാ​ണു​ക​യും ആ​സ്വ​ദി​ക്കു​ക​യും ചെ​യ്​​തു.

ഫി​നി​ഷി​ങ്​ ലൈ​ൻ ടെ​ക്നി​ക്കു​ക​ൾ, ഇ​ല​ക്ട്രോ​ണി​ക് ചി​പ്സ്, റോ​ബോ​ട്ട് റൈ​ഡേ​ഴ്സ്, ടെ​ലി​വി​ഷ​ൻ ബ്രോ​ഡ്കാ​സ്​​റ്റി​ങ്​ ടെ​ക്നി​ക്കു​ക​ൾ, ഉ​ത്തേ​ജ​ക​മ​രു​ന്ന് ക​ണ്ടെ​ത്തു​ന്ന​തി​ൽ ഫെ​സ്​​റ്റി​വ​ൽ ക​മ്മി​റ്റി​ക​ളു​ടെ പ​ങ്ക് എ​ന്നി​വ ഉ​ൾ​പ്പെ​ടെ ഒ​ട്ട​ക​മ​ത്സ​ര​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ളെ​യും ഉ​പ​ക​ര​ണ​ങ്ങ​ളെ​യും കു​റി​ച്ച അ​റി​വു​ക​ളു​മാ​യാ​ണ്​ പ​ല സ​ന്ദ​ർ​ശ​ക​രും ഒ​ട്ട​ക​മ​ഹോ​ത്സ​വ വേ​ദി​യി​ൽ​നി​ന്ന്​ മ​ട​ങ്ങി​യ​ത്.

Tags:    
News Summary - Lots of foreigners to see the camel festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.