പ്രേംനസീറിനെ ഓർക്കാതെ മലയാള സിനിമയെ കുറിച്ച് പറയാനാവില്ല. പ്രേംനസീർ വാണിജ്യ സിനിമകളുടെ ഭാഗമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചുവെങ്കിലും അദ്ദേഹം അവതരിപ്പിച്ച പൊട്ടൻ രാഘവൻ എന്ന കഥാപാത്രത്തെ മറക്കാനാവില്ല. പ്രേംനസീർ അവതരിപ്പിച്ച മറ്റേത് കഥാപാത്രത്തേക്കാളും ഏറെ മുകളിൽ നിൽക്കുന്ന കഥാപാത്രമാണത്.
കഥാപാത്രം: പൊട്ടൻ രാഘവൻ
അഭിനേതാവ്: പ്രേം നസീർ
സിനിമ: അടിമകൾ (1969)
സംവിധാനം: കെ.എസ്. സേതുമാധവൻ
കഥാപാത്രങ്ങളെ മികച്ച രീതിയിൽ അവതരിപ്പിക്കുന്ന നടനാണ് മോഹൻലാൽ. കിരീടത്തിലെ സേതുമാധവൻ മനസിൽ ആഴ്ന്നിറങ്ങുന്ന കഥാപാത്രമാണ്. മോഹൻലാൽ എന്ന നടനെ ഓർക്കുമ്പോൾ മനസിലേക്ക് ആദ്യം കടന്നുവരുന്ന കഥാപാത്രവും സേതുമാധവനാണ്.
കഥാപാത്രം: സേതുമാധവൻ
അഭിനേതാവ്: മോഹൻലാൽ
സിനിമ: കിരീടം (1989)
സംവിധാനം: സിബി മലയിൽ
മമ്മൂട്ടി കഥാപാത്രങ്ങളിൽ മികച്ച കഥാപാത്രമാണ് തനിയാവർത്തനത്തിലെ ബാലൻ മാഷ്. ആ ചിത്രത്തിലെ ക്ലൈമാക്സ് കണ്ണുനനയാതെ കണ്ടിരിക്കാനാവില്ല. സിനിമ തുടങ്ങി അവസാനിക്കുന്നത് വരെ ആ കഥാപാത്രം നമ്മെ പിടിച്ചിരുത്തും എന്നതിൽ സംശയമില്ല.
കഥാപാത്രം: ബാലൻ മാഷ്
അഭിനേതാവ്: മമ്മൂട്ടി
സിനിമ: തനിയാവർത്തനം (1987)
സംവിധാനം: സിബി മലയിൽ
സരിത ജീവിച്ചതായി തോന്നിയ കഥാപാത്രമാണ് കാതോട് കാതോരം എന്ന ചിത്രത്തിലെ മേരിയുടേത്. മനസിനെ ഏറെ ആകർഷിച്ച കഥാപാത്രമാണത്. ഗാനരംഗങ്ങൾ ഉൾപ്പടെ എല്ലാം സരിത മികച്ചതാക്കി.
കഥാപാത്രം: മേരിക്കുട്ടി
അഭിനേതാവ്: സരിത
സിനിമ: കാതോട് കാതോരം (1985)
സംവിധാനം: ഭരതൻ
നെടുമുടി വേണുവിന്റെ ഇഷ്ടകഥാപാത്രം രചന എന്ന ചിത്രത്തിലെ അച്യുതനുണ്ണിയാണ്. ചിത്രം കണ്ട് കഴിഞ്ഞാലും കൂടെ പോരുന്ന കഥാപാത്രമാണ് അച്യുതനുണ്ണി.
കഥാപാത്രം: അച്യുതനുണ്ണി
അഭിനേതാവ്: നെടുമുടി വേണു
സിനിമ: രചന (1983)
സംവിധാനം: മോഹൻ
ഞങ്ങളുടെ ചിത്രമായ പഞ്ചാബി ഹൗസിലെ ഹരിശ്രീ അശോകൻ അവതരിപ്പിച്ച രമണണൻ എന്ന കഥാപാത്രം ഇത്രക്ക് ഹിറ്റാകുമെന്ന് കരുതിയിരുന്നില്ല. പഞ്ചാബി ഹൗസ് എന്ന പേര് കേൾക്കുമ്പോൾ മനസിലേക്ക് ഓടിവരുന്ന കഥാപാത്രം രമണനാണ്. ഇന്നും രമണനിലൂടെയാണ് അഭിനന്ദനങ്ങൾ ഞങ്ങളെ തേടിവരുന്നത്.
കഥാപാത്രം: രമണൻ
അഭിനേതാവ്: ഹരിശ്രീ അശോകൻ
സിനിമ: പഞ്ചാബി ഹൗസ് (1998)
സംവിധാനം: റാഫി മെക്കാർട്ടിൻ
ഗുരുതുല്യനാണ് സംവിധായകൻ പത്മരാജൻ. അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളും ഒരുപാട് ഇഷ്ടവുമാണ്. അതിൽ എടുത്ത് പറയേണ്ട ചിത്രം മൂന്നാംപക്കമാണ്. ആ സിനിമയിൽ തിലകൻ അവതരിപ്പിച്ച തമ്പി എന്ന കഥാപാത്രം മനസിൽ നിന്നും മായില്ല. സിനിമ കണ്ടുകഴിഞ്ഞാലും ആ കഥാപാത്രത്തിൽ നിന്ന് വിട്ടുപോരാൻ നമുക്ക് കഴിയില്ല.
കഥാപാത്രം: തമ്പി
അഭിനേതാവ്: തിലകൻ
സിനിമ: മൂന്നാംപക്കം (1988)
സംവിധാനം: പി. പത്മരാജൻ
എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിൽ മൊയ്തീൻ എന്ന കഥാപാത്രത്തെ മികവുറ്റതാക്കിയതിന് പിന്നിൽ പൃഥ്വിരാജിന്റെ അസാധ്യപ്രകടനമാണ്. പൃഥ്വിയുടെ അഭിനയസിദ്ധിയാണ് ആ കഥാപാത്രത്തെ അതേ രീതിയിൽ അവതരിപ്പിക്കാൻ സഹായിച്ചത്. ആ ചിത്രം എത്ര തവണ കണ്ടാലും മൊയ്തീൻ എന്ന കഥാപാത്രം മനസിൽ നിന്ന് മായില്ല.
കഥാപാത്രം: മൊയ്തീൻ
അഭിനേതാവ്: പൃഥ്വിരാജ്
സിനിമ: എന്ന് നിന്റെ മൊയ്തീൻ (2015 )
സംവിധാനം: ആർ.എസ്. വിമൽ
ഭരതൻ സംവിധാനം ചെയ്ത 'തകര' എന്ന ചിത്രം ആദ്യകാല ന്യൂജനറേഷൻ കഥാപാത്രമാണ്. പ്രതാപ് പോത്തൻ 'തകര' എന്ന കഥാപാത്രമായി നിറഞ്ഞാടി എന്ന് തന്നെ പറയാം. പ്രതാപ് പോത്തന് മാത്രമേ ആ കഥാപാത്രത്തെ ഇത്രയും മികച്ച രീതിയിൽ അവതരിപ്പിക്കാൻ കഴിയൂ.
കഥാപാത്രം: തകര
അഭിനേതാവ്: പ്രതാപ് പോത്തൻ
സിനിമ: തകര (1980 )
സംവിധാനം: ഭരതൻ
സലീംകുമാറിനെ എപ്പോഴും ഓർക്കുന്നത് കണ്ണൻ സ്രാങ്കിലൂടെയാണ്. മായാവിയുടെ തിരക്കഥാ രചനയുടെ സമയത്ത് തന്നെ ആ കഥാപാത്രം വലിയ വിജയമാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. സ്രാങ്കിനെ ഉൾകൊണ്ടാണ് സലീംകുമാർ അഭിനയിച്ചത്. എന്റെ കഥാപാത്രങ്ങളിൽ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമാണത്.
കഥാപാത്രം: കണ്ണൻ സ്രാങ്ക്
അഭിനേതാവ്: സലീം കുമാർ
സിനിമ: മായാവി ( 2007)
സംവിധാനം: ഷാഫി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.