വാശിയേറിയ മത്സരം അവസാനിക്കാൻ ഇനി മൂന്ന് ദിവസങ്ങൾ മാത്രം. തന്റെ ഇഷ്ട 10 കഥാപാത്രങ്ങൾക്കായി വോട്ടുണ്ടാക്കാൻ നെട്ടോട്ടമോടുകയാണ് ആരാധകർ. 93 വർഷം പൂർത്തിയാകുന്ന മലയാള സിനിമാ ചരിത്രത്തിൽ മലയാളി മറക്കാത്ത 10 കഥാപാത്രങ്ങൾക്കായുള്ള ഓൺലൈൻ വോട്ടെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് താരങ്ങൾ. കൂടുതൽ വോട്ട് നേടിയ 25 കഥാപാത്രങ്ങളെ രാജ് കലേഷ്, മാത്തുക്കുട്ടി, അശ്വതി ശ്രീകാന്ത്, സ്‌മൃതി പരുത്തിക്കാട് , ശില്പ ബാല, കാർത്തിക് ശങ്കർ എന്നിവർ ചേർന്നാണ് പ്രഖ്യാപിച്ചത്. കൂടുതൽ വോട്ട് നേടിയ 60 കഥാപാത്രങ്ങളിൽ നിന്നുമാണ് 25 കഥാപാത്രങ്ങളിലേക്ക് പട്ടിക ചുരുങ്ങിയത്. അവസാന 25 ൽ നിന്നും ആരെക്കെ 10 കഥാപാത്രങ്ങളിലെത്തുമെന്ന് കണ്ടറിയണം.
ജോൺപോൾ സിതാര, അഭിലാഷ് മോഹൻ, ബ്ലെസി, സിദ്ദിഖ്, ഹൈബി ഈഡൻ, കെ.വി അബ്ദുൽ ഖാദർ, അഷ്റഫ് എക്സൽ, ഹരിനാരായണൻ, കൽപറ്റ നാരായണൻ, ദീദി ദാമോധരൻ, ജി.എസ് പ്രദീപ്, ഷൈജു ദാമോധരൻ തുടങ്ങി സമൂഹിക - സാംസ്കാരിക - രാഷ്ട്രീയ മേഖലയിലുള്ള പ്രമുഖരാണ് ആദ്യഘട്ടത്തിൽ ഇഷ്ടകഥാപാത്രങ്ങളെ തെരഞ്ഞെടുത്തത്. പിന്നീട് നടന്ന ഓൺലൈൻ വോട്ടിങ്ങിലൂടെ കൂടുതൽ വോട്ട് നേടിയ 60 കഥാപാത്രങ്ങളിൽ നിന്നാണ് 25 കഥാപാത്രങ്ങളിലേക്ക് എത്തിയത്. അവസാന പത്തിൽ നിങ്ങളുടെ ഇഷ്ട കഥാപാത്രങ്ങളെ ചേർത്തുവെക്കൂ..
വോട്ടിങ്ങിനായി സന്ദർശിക്കൂ: https://mklm.madhyamam.com
വിശദ വായനക്ക് : https://www.madhyamam.com/marakkillorikkalum
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.