അയൽക്കാരനായ സുരാജിനെ ആ സിനിമയിൽ കണ്ടില്ല -ഷൈജു ദാമോദരൻ

പഴശ്ശിരാജയെ അറിയാൻ മമ്മൂട്ടിയെ കണ്ടാൽ മതി

മമ്മൂട്ടി അവതരിപ്പിച്ച നിരവധി കഥാപാത്രങ്ങൾ നമ്മെ കോരിത്തരിപ്പിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ നിരവധി കഥാപാത്രങ്ങൾ മനസിലേക്ക് ഓടിവരും. എന്നാൽ പഴശ്ശിരാജയെന്ന കഥാപാത്രം ചെയ്യാൻ മമ്മൂട്ടിക്കല്ലാതെ വേറെയാർക്കും കഴിയില്ല. മമ്മൂട്ടി കഥാപാത്രങ്ങളിൽ മികച്ച കഥാപാത്രം തന്നെയാണത്. പഴശ്ശിരാജയെ അറിയാൻ ആ സിനിമ കണ്ടാൽ മതി. പഴശ്ശിയെ ഉൾകൊണ്ടാണ് മമ്മൂട്ടി ആ ചിത്രത്തിൽ അഭിനയിച്ചത്.

കഥാപാത്രം: പഴശ്ശിരാജ
അഭിനേതാവ്: മമ്മൂട്ടി
സിനിമ: കേരള വർമ്മ പഴശ്ശിരാജ( 2009)
സംവിധാനം: ഹരിഹരൻ

മോഹൻലാലിലൂടെ വലിയ കഥാപാത്രമായ സേതുമാധവൻ

മോഹൻലാലിന്റെ ഒരു കഥാപാത്രം മാത്രം തെരഞ്ഞെടുക്കുക എന്നത് വലിയ പ്രയാസമുള്ള കാര്യം തന്നെയാണ്. ഇതിൽ ഒരു കഥാപാത്രത്തെതെരഞ്ഞെടുക്കുമ്പോൾ മനസിലേക്ക് കടന്നുവരുന്നത് കിരീടത്തിലെ സേതുമാധവനെയാണ്. കൺമുന്നിൽ ജീവിതം തകർന്നുവീഴുന്നത് നിസഹായതയോടെ നോക്കിനിന്ന സേതുമാധവൻ. ഒരു നടനിലൂടെ ഒരു വലിയ കഥാപാത്രം എന്നും ഓർമ്മിക്കപ്പെടുക എന്നത് തന്നെ വലിയ കാര്യമാണ്. സേതുമാധവൻ എന്ന കഥാപാത്രത്തെ മലയാളി മറക്കില്ല.

കഥാപാത്രം: സേതുമാധവൻ
അഭിനേതാവ്: സേതുമാധവൻ
സിനിമ: കിരീടം (1989)
സംവിധാനം: സിബി മലയിൽ

മലയാളിയുടെ നൊസ്റ്റാൾജിക് കഥാപാത്രം, ഭരത് ചന്ദ്രൻ ഐ.പി.എസ്


കമീഷണറിലെ ഭരത് ചന്ദ്രനെ കണ്ടാണ് സുരേഷ് ​ഗോപി എന്ന നടനെ കൂടുതലിഷ്ടപ്പെട്ടത്. കോളജ് കാലഘട്ടത്തിൽ എന്നെ ത്രില്ലടിപ്പിച്ച കഥാപാത്രമാണ് ഭരത് ചന്ദ്രൻ.

നമ്മുടെ പ്രതിനിധിയായി അനീതിക്കെതിരെ പ്രതികരിക്കുന്ന ഒരു കഥാപാത്രത്തെ വെള്ളിത്തിരയിൽ കാണുമ്പോൾ ഇഷ്ടം തോന്നും. ആ കഥാപാത്രത്തെ ഓർക്കുമ്പോൾ ആ പശ്ചാത്തല സം​ഗീതം കൂടി മനസിലേക്ക് വരും.

കഥാപാത്രം: ഭരത് ചന്ദ്രൻ
അഭിനേതാവ്: സുരേഷ് ​ഗോപി
സിനിമ: കമ്മീഷണർ (1994)
സംവിധാനം: ഷാജി കൈലാസ്

നിവിൻപോളിയുടെ ആ രമേശൻ ഞാനാണ്...


1983 എന്ന ചിത്രത്തിൽ നിവിൻപോളി അവതരിപ്പിച്ച രമേശൻ എന്ന കഥാപാത്രം 80 കളിൽ ക്രിക്കറ്റ് കളിച്ചുനടന്ന മലയാളികളുടെ പ്രതിനിധിയാണ്. ​മലയാളികളുടെ ​ഗൃഹാതുര കഥാപാത്രമാണ് രമേശൻ. ബാറ്റും ബോളുമായി സൈക്കിളിൽ മൈതാനങ്ങളിലൂടെ പോയ ഒരാളാണ് ഞാനും. അതിനാൽ തന്നെ രമേശൻ എന്റെ ഇഷ്ടകഥാപാത്രമാണ്.

കഥാപാത്രം: രമേശൻ
അഭിനേതാവ്: നിവിൻ പോളി
സിനിമ: 1983 (2014)
സംവിധാനം: എബ്രിഡ് ഷൈൻ

കണ്ണൻ സ്രാങ്കിനെ കാണാത്ത ഒരുദിവസം പോലുമില്ല


എന്നും ചിരിപ്പിക്കുന്ന ഹാസ്യകഥാപാത്രങ്ങൾ എനിക്ക് പ്രിയപ്പെട്ടതാണ്. മലയാള സിനിമയിൽ നായക കഥാപാത്രങ്ങളോടൊപ്പം തുല്യപ്രധാന്യത്തോടെ കാണുന്ന കഥാപാത്രങ്ങളാണ് ഹാസ്യനടൻമാർ. അവരിൽ എനിക്കേറെ പ്രിയപ്പെട്ടത് സലീം കുമാറിന്റെ കണ്ണൻ സ്രാങ്ക് എന്ന കഥാപാത്രമാണ്. കണ്ണൻ സ്രാങ്കിന്റെ ട്രോൾ കാണാത്ത ഒരുദിവസം പോലുമില്ല.

കഥാപാത്രം: കണ്ണൻ സ്രാങ്ക്
അഭിനേതാവ്: സലീം കുമാർ
സിനിമ: മായാവി ( 2007)
സംവിധാനം: ഷാഫി

നിശ്ചലിനെ സമ്മാനിച്ച ജ​ഗതിക്ക് ഹാറ്റ്സ് ഓഫ്...

മലയാളത്തിന്റെ നിത്യഹരിത നായകനായി ഞാൻ കാണുന്നത് ജ​ഗതി ശ്രീകുമാറിനെയാണ്. ജ​ഗതിയുടെ കഥാപാത്രത്തെ പരാമർശിക്കാതെ ഈ പട്ടിക പൂർണമാകില്ല. ആ ലിസ്റ്റിൽ ഏറെപ്രിയപ്പെട്ട ജ​ഗതിയുടെ കഥാപാത്രം കിലുക്കത്തിലെ നിശ്ചൽ ആണ്. ഹാറ്റ്സ് ഓഫ് യു ജ​ഗതി...

കഥാപാത്രം: നിശ്​ചൽ
അഭിനേതാവ്: ജഗതി ശ്രീകുമാർ
സിനിമ: കിലുക്കം (1991)
സംവിധാനം: പ്രിയദർശൻ

ആൻഡ്രോയി‍ഡ് കുഞ്ഞപ്പനിൽ അയൽക്കാരനായ സുരാജിനെ കണ്ടില്ല

എന്റെ അയൽക്കാരനാണ് സുരാജ് വെഞ്ഞാറമൂട് എന്ന നടൻ. യഥാർഥ സുരാജ് എങ്ങിനെയെന്ന് വ്യക്തമായി അറിയുന്നയാളാണ് ഞാൻ. ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന ചിത്രത്തിലെ ഭാസ്‌കരൻ പൊതുവാൾ എന്ന കഥാപാത്രം. സുരാജിന്റെ വലിയ ട്രാൻസ്ഫോമഷനായിട്ടാണ് ആ കഥാപാത്രത്തെ കാണുന്നത്. അവിടെ എനിക്ക് സുരാജിനെ കാണാനായില്ല. മികച്ച ആ കഥാപാത്രത്തെ സമ്മാനിച്ച സുരാജിന് സല്യൂട്ട്.

കഥാപാത്രം: ഭാസ്‌കരൻ പൊതുവാൾ
അഭിനേതാവ്: സുരാജ് വെഞ്ഞാറമൂട്
സിനിമ: ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25 (2019)
സംവിധാനം: രതീഷ് ബാലകൃഷ്ണൻ പൊതുവാൾ

വിനായകൻ ഇനി ഏത് കഥാപാത്രത്തെ അവതരിപ്പിച്ചാലും അത് ​ഗം​ഗയേക്കാൾ മികച്ചതാകില്ല

കമ്മട്ടിപാടത്തിൽ വിനായകൻ അവതരിപ്പിച്ച ​ഗം​ഗ കൊച്ചിയോട് ഒട്ടിനിൽക്കുന്ന കഥാപാത്രമാണ്. രണ്ട് പതിറ്റാണ്ടിനിടയിൽ അത്തരം കഥാപാത്രം ഉണ്ടായിട്ടുണ്ടോ എന്നതിൽ സംശയമാണ്. കൊച്ചി ന​ഗരം പടുത്തിയർത്തിയത് അങ്ങനെയുള്ള ​ഗം​ഗമാരുടെ ചോരയും വിയർപ്പും കൊണ്ടാണ്. ഞാൻ ഈ അഭിമുഖത്തിനായി ഇരിക്കുന്ന അത്തരം ചതുപ്പിൽ കെട്ടിപ്പൊക്കിയ ഫ്ലാറ്റിലിരുന്നാണ്. വിനായകൻ ഇനി ഏത് കഥാപാത്രത്തെ അവതരിപ്പിച്ചാലും അത് ​ഗം​ഗയേക്കാൾ വരില്ല.

കഥാപാത്രം: ഗംഗ
അഭിനേതാവ്: വിനായകൻ
സിനിമ: കമ്മട്ടിപ്പാടം (2016)
സംവിധാനം: രാജീവ് രവി

ഓരോ തിലകൻ കഥാപാത്രത്തോടും മലയാളി ചോദിച്ചു; എവിടെയായിരുന്നു ഇത്രയും കാലം


ഇന്ത്യൻ റുപ്പീ എന്ന ചിത്രത്തിൽ തിലകൻ അവതരിപ്പിച്ച അച്യുതമേനോൻ എന്ന കഥാപാത്രത്തെ പറയാതെ ഈ പട്ടിക പൂർണമാകില്ല. ഇന്ത്യൻ റുപ്പീ പൃഥ്വിരാജിന്റെ സിനിമയല്ല, അത് തിലകന്റെ സിനിമയാണ്. ഓരോ തിലകൻ സിനിമ കാണുമ്പോഴും എവിടെയായിരുന്നു ഇതുവരെ എന്ന് ആ സിനിമയിൽ പൃഥ്വിരാജ് ചോദിച്ച ചോദ്യമാണ് മലയാളി ചോദിച്ചത്..

കഥാപാത്രം: അച്യുതമേനോൻ
അഭിനേതാവ്: തിലകൻ
സിനിമ: ഇന്ത്യൻ റുപ്പി (2011)
സംവിധാനം: രഞ്ജിത്ത്

മലയാള സിനിമയു��xെ അമ്മ

ലോകത്തെ ഏത് ചോദ്യങ്ങൾക്കുമുള്ള ഉത്തരമാണ് അമ്മ. കവിയൂർ പൊന്നമ്മയാണ് മലയാള സിനിമയുടെ അമ്മ. മോഹൻലാല�$���E0��്റെയും മമ്മൂട്ടിയുടെയും യഥാർഥ അമ്മയാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള നിരവധി കഥാപാത്രങ്ങൾ അവർ അവതരിപ്പിച്ചിട്ടുണ്ട്. ആ കഥാപാത്രങ്ങളിൽ എനിക്കേറെ പ്രിയപ്പെട്ടത് തനിയാവർത്തനത്തിലെ ബാലൻ മാഷിന്റെ അമ്മയാണ്. മകന് ഭ്രാന്തില്ലെന്ന് പറയാൻ കഴിയാതെ ചോറിൽ വിഷം നൽകി മകന് വാരിക്കൊടുക്കുന്ന അമ്മ. കവിയൂർ പൊന്നമ്മയുടെ മികച്ച കഥാപാത്രം തന്നെയാണ് അത്.

കഥാപാത്രം: ബാലൻ മാഷിന്റെ അമ്മ
അഭിനേതാവ്: കവിയൂർ പൊന്നമ്മ
സിനിമ: തനിയാവർത്തനം (1987)
സംവിധാനം: സിബി മലയിൽ


Full View


Tags:    
News Summary - Sports commentator Shaiju Damodaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.