ലോകമലയാളികൾ കാത്തിരുന്ന ആ നിമിഷം വന്നെത്തി. നൂറ്റാണ്ടിനോട് അടുക്കുന്ന മലയാള സിനിമാ യാത്രയിൽ മലയാളി മറക്കാത്ത 10 കഥാപാത്രങ്ങൾ ആരൊക്കെയാണെന്ന് നാളെ അറിയാം. ലക്ഷക്കണക്കിന് പേരാണ്. മാധ്യമം ഡോട് കോം ഒരുക്കിയ 'മറക്കില്ലൊരിക്കലും' മനസിൽ നിന്നും പടിയിറങ്ങാത്ത 10 കഥാപാത്രങ്ങൾ, ഗ്ലോബൽ ഡിജിറ്റൽ ഇവന്റിൽ വോട്ട് ചെയ്തത്. ഇതിൽ നിന്നും കൂടുതൽ വോട്ട് നേടിയ 10 കഥാപാത്രങ്ങളെ നാളെ കൊച്ചിയിൽ പ്രഖ്യാപിക്കും. സിനിമാ-സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കാളികളാകും.
സമൂഹിക-സാംസ്കാരിക-രാഷ്ട്രീയ മേഖലയിലുള്ള പ്രമുഖരാണ് ആദ്യഘട്ടത്തിൽ പതിനായിരത്തിലേറെ കഥാപാത്രങ്ങളിൽ നിന്നും അഞ്ഞൂറോളം ഇഷ്ടകഥാപാത്രങ്ങളെ തെരഞ്ഞെടുത്തത്. പിന്നീട് അന്നുവരെ മലയാള സിനിമ കാണാത്ത ഡിജിറ്റൽ വോട്ടെടുപ്പിൽ ലക്ഷത്തിലേറെ പേർ ഇഷ്ട കഥാപാത്രങ്ങൾക്കായി വോട്ട് രേഖപ്പെടുത്തി. 500 ലേറെ ഇഷ്ട കഥാപാത്രങ്ങളിൽ നിന്ന് കൂടുതൽ വോട്ട് നേടിയ 60 കഥാപാത്രങ്ങളിലേക്ക് ആദ്യ ഘട്ടത്തിലും, രണ്ടാം ഘട്ടത്തിൽ 25ലേക്കും പട്ടിക ചുരുങ്ങി. ഫൈനലിലെ തീ പാറും പോരാട്ടത്തിൽ 25 കഥാപാത്രങ്ങളിൽ നിന്ന് കൂടുതൽ വോട്ട് നേടിയ 10 കഥാപാത്രങ്ങളിൽ എത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.