വെള്ളാനകളുടെ നാട് എന്ന ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച സി പവിത്രൻ എന്ന കഥാപാത്രം ഏറെ പ്രിയപ്പെട്ടതാണ്. നിശ്കളങ്കനായ ഒരു കോൺട്രാക്ടറുടെ വേഷം മോഹൻലാൽ ആ സിനിമയിൽ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ഇന്നും സിനിമയിലെ തമാശകൾ കണ്ടാൽ ചിരിച്ചിരുന്ന് പോകും. നാട്ടിൽ നടക്കുന്ന കാര്യങ്ങളാണ് സിനിമയിൽ തമാശയിലൂടെ അവതരിപ്പിക്കുന്നത്.
കഥാപാത്രം: സി പവിത്രൻ
അഭിനേതാവ്: മോഹൻലാൽ
സിനിമ: വെള്ളാനകളുടെ നാട് (1988)
സംവിധാനം: പ്രിയദർശൻ
കഥാപാത്രം: ജോർജ്ജുകുട്ടി
അഭിനേതാവ്: മോഹൻലാൽ
സിനിമ: ദൃശ്യം (2013)
സംവിധാനം: ജിത്തു ജോസഫ്
കുടുംബത്തിനായി ജീവിച്ച വല്യേട്ടൻ മേലേടത്ത് രാഘവൻ നായർ
പഴയകാല മമ്മൂട്ടി ചിത്രങ്ങളാണ് കാണാനിഷ്ടം. മമ്മൂട്ടിയുടെ വാത്സല്യം എന്ന ചിത്രത്തിലെ മേലേടത്ത് രാഘവൻ നായരെ ഒരുപാടിഷ്ടമാണ്. ഏറെ സ്വാധീനിച്ച കഥാപാത്രവുമാണ് മേലേടത്ത് രാഘവൻനായർ. തന്നേക്കാൾ കുടുംബത്തെ സ്നേഹിക്കുന്ന, സംരക്ഷിക്കുന്ന കഥാപാത്രമാണ് അത്. ചിത്രത്തിലെ രംഗങ്ങൾ ഇപ്പോഴും കാണുമ്പോൾ മനസിലൊരു വിങ്ങലാണ്.
കഥാപാത്രം: മേലേടത്ത് രാഘവൻ നായർ
അഭിനേതാവ്: മമ്മൂട്ടി
സിനിമ: വാത്സല്യം (1993)
സംവിധാനം: കൊച്ചിൻ ഹനീഫ
മമ്മൂട്ടിയുടെ തന്നെ ബസ് കണ്ടക്ടർ എന്ന ചിത്രത്തിലെ കുഞ്ഞാക്ക എന്ന കഥാപാത്രവും മറക്കാനാവാത്തതാണ്. കുടുംബത്തിനായി അദ്ദേഹം നടത്തുന്ന പോരാട്ടങ്ങൾ കണ്ണുനനയിപ്പിക്കുന്നതും കരയിപ്പിക്കുന്നതുമാണ്. സിനിമയിലെ പല രംഗങ്ങളും ഇന്നും മനസിൽ നിന്ന് മായില്ല.
കഥാപാത്രം: സുൽത്താൻവീട്ടിൽ സക്കീർ ഹുസൈൻ / കുഞ്ഞാക്ക
അഭിനേതാവ്: മമ്മൂട്ടി
സിനിമ: ബസ് കണ്ടക്ടർ (2005)
സംവിധാനം: വി.എം. വിനു
മോഹൻലാലിന്റെ തന്നെ ബാലേട്ടൻ എന്ന കഥാപാത്രവും ഈ ലിസ്റ്റിൽ പറയാതിരിക്കാനാവില്ല. കുടുംബ ചിത്രങ്ങൾ ഇഷ്ടപ്പെട്ടത് കൊണ്ടാകും ബാലേട്ടൻ എന്ന കഥാപാത്രം മനസിൽ നിന്ന് മായാത്തത്. ആ ചിത്രവും ആ കഥാപാത്രത്തെയും നമ്മൾ കണ്ടിരുന്ന് പോകും.
കഥാപാത്രം: അത്താണിപ്പറമ്പിൽ ബാലചന്ദ്രൻ (ബാലേട്ടൻ)
സംവിധാനം: വി.എം. വിനു
അഭിനേതാവ്: മോഹൻലാൽ
സിനിമ: ബാലേട്ടൻ (2003)
ജയസൂര്യ അവതരിപ്പിച്ച ജോയ് താക്കോൽക്കാരനും സുധിയും മികച്ച കഥാപാത്രങ്ങളാണ്. ആ കഥാപാത്രങ്ങൾ ഏറെ സ്വാധീനിക്കുകയും ഒരുപാട് പ്രചോദനവും നൽകിയിട്ടുണ്ട്. ജീവിതത്തിൽ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും വരുമ്പോൾ നിരാശരാകാതെ പടവെട്ടി മുന്നോട്ട് പോയാൽ വിജയം ഉറപ്പാകുമെന്ന് ആ കഥാപാത്രങ്ങൾ വിളിച്ചു പറയുന്നു.
കഥാപാത്രം: സുധി വാത്മീകം
അഭിനേതാവ്: ജയസൂര്യ
സിനിമ: സു.. സു... സുധി വാത്മീകം (2015)
സംവിധാനം: രഞ്ജിത്ത് ശങ്കർ
കഥാപാത്രം: ജോയ് താക്കോൽക്കാരൻ
അഭിനേതാവ്: ജയസൂര്യ
സിനിമ: പുണ്യാളൻ അഗർബത്തീസ് 2013
സംവിധാനം: രഞ്ജിത്ത് ശങ്കർ
മോഹൻലാലുമായി മത്സരിച്ചഭിനയിച്ചത് കൊണ്ടാണ് നമുക്ക് ശ്രീനിവാസൻ എന്ന നടൻ പ്രിയപ്പെട്ടതാകാൻ കാരണം. നിരവധി ശ്രീനിവാസൻ കഥാപാത്രങ്ങളാണ് മനസിൽ നിന്ന് മായാത്തതായി ഉണ്ട്. അതിൽ എടുത്ത് പറയേണ്ടതാണ് ചിന്താവിഷ്ടയായ ശ്യാമളയിലെ വിജയൻ എന്ന കഥാപാത്രവും കഥപറയുമ്പോൾ എന്ന ചിത്രത്തിലെ ബാലനും. രണ്ടു കഥാപാത്രങ്ങളും എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്.
കഥാപാത്രം: വിജയൻ
അഭിനേതാവ്: ശ്രീനിവാസൻ
സിനിമ: ചിന്താവിഷ്ടയായ ശ്യാമള (1998)
സംവിധാനം: ശ്രീനിവാസൻ
ഉർവശി അവിസ്മരണീയമാക്കിയ നിരവധി കഥാപാത്രങ്ങളുണ്ട്. അതിൽ മികച്ച കഥാപാത്രമാണ് ഭാര്യ എന്ന ചിത്രത്തിലെ ശൈലജയുടേത്. വീടകങ്ങളിലെ സ്ത്രീകളുടെ പ്രതിനിധിയായ കഥാപാത്രത്തെയാണ് ഉർവശി അവതരിപ്പിച്ചത്. ഇന്നും ഉർവശിയെ ഓർക്കുമ്പോൾ ആ കഥാപാത്രമാണ് മനസിൽ വരിക.
കഥാപാത്രം: ശൈലജ
അഭിനേതാവ്: ഉർവശി
സിനിമ: ഭാര്യ (1994)
സംവിധാനം: വി ആർ ഗോപാലകൃഷ്ണൻ
ട്രോളുകളിൽ നിറയുന്ന കഥാപാത്രമാണ് ജഗതി അവതരിപ്പിച്ച നിശ്ചൽ എന്ന കഥാപാത്രം. ജഗതിക്ക് മാത്രമേ നിശ്ചൽ എന്ന കഥാപാത്രത്തെ ഇത്രക്ക് സ്വാഭാവികമായി അവതരിപ്പിക്കാൻ കഴിയൂ. ഇന്നും ആ കഥാപാത്രം നിലനിൽക്കുന്നത് ജഗതി ആ കഥാപാത്രത്തെ അവതരിപ്പിച്ചതിനാലാണ്.
കഥാപാത്രം: നിശ്ചൽ
അഭിനേതാവ്: ജഗതി ശ്രീകുമാർ
സിനിമ: കിലുക്കം (1991)
സംവിധാനം: പ്രിയദർശൻ
ഗജകേസരിയോഗം എന്ന ചിത്രത്തിലെ അയ്യപ്പൻ നായർ എന്ന കഥാപാത്രമാണ് ഇന്നസെന്റിന്റെ മികച്ച കഥാപാത്രം. ആനപ്രേമിയായ നിശ്കളങ്കനായ കഥാപാത്രത്തെ ഇന്നസെൻ്റ് മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചിരിക്കുന്നു.
കഥാപാത്രം: അയ്യപ്പൻ നായർ
അഭിനേതാവ്: ഇന്നസെന്റ്
സിനിമ: ഗജകേസരിയോഗം (1990)
സംവിധാനം: പി.ജി. വിശ്വംഭരൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.