മലയാള സിനിമക്ക് വിസ്മയങ്ങൾ കാണിച്ചുതന്നത് മമ്മൂട്ടിയും ലാലേട്ടനുമാണ്. മമ്മൂട്ടിയുടെ രാജമാണിക്യം എന്ന കഥാപാത്രവും ഭാസ്കര പട്ടേലരും ഒരിക്കലും മറക്കാനാവാത്ത കഥാപാത്രങ്ങളാണ്. രാജമാണിക്യത്തിൽ മമ്മൂട്ടി പൂണ്ട് വിളയാടുകയായിരുന്നു. ഭാസ്കര പട്ടേലരുടെ ആ നിൽപ്പ് മതി..അത് വേറെ ലെവലാണ്. പലപ്പോഴും ഭാസ്കര പട്ടേലരെ നമുക്ക് വെറുത്ത് പോകും.
കഥാപാത്രം: രാജമാണിക്യം/ബെല്ലാരി രാജ
അഭിനേതാവ്: മമ്മൂട്ടി
സിനിമ: രാജമാണിക്യം (2005)
സംവിധാനം: അൻവർ റഷീദ്കഥാപാത്രം: ഭാസ്കര പട്ടേലർ
അഭിനേതാവ്: മമ്മൂട്ടി
സിനിമ: വിധേയൻ (1993)
സംവിധാനം: അടൂർ ഗോപാലകൃഷ്ണൻ
മലയാള സിനിമയിലെ സ്ത്രീകഥാപാത്രങ്ങൾ ആലോചിക്കുമ്പോൾ മനസിലേക്ക് വരുന്നത് ശോഭനയുടെ ഗംഗയും ഉർവശിയുടെ രേവതിയുമാണ്. എത്ര തവണ മണിച്ചിത്രത്താഴ് കണ്ടാലും നടുക്കത്തോടെ മാത്രമേ ഗംഗയെ കണ്ടിരിക്കാനാവൂ. കാക്കത്തൊള്ളായിരത്തിലെ രേവതിയെന്ന ഉർവശി കഥാപാത്രവും വ്യത്യസ്തമല്ല. സ്വാഭാവികാഭിനയത്തിലൂടെ ഉർവശി തകർപ്പൻ പ്രകടനം കാഴ്ചവെച്ചു.
കഥാപാത്രം: ഗംഗ
അഭിനേതാവ്: ശോഭന
സിനിമ: മണിച്ചിത്രത്താഴ് (1993)
സംവിധാനം: ഫാസിൽ കഥാപാത്രം: രേവതി
അഭിനേതാവ്: ഉർവശി
സിനിമ: കാക്കത്തൊളളായിരം (1991)
സംവിധാനം: വി.ആർ ഗോപാലകൃഷ്ണൻ
മാസും കോമഡിയും ചെയ്ത് അമ്പരപ്പിച്ച തിലകൻ കഥാപാത്രങ്ങൾ
ഉസ്താദ് ഹോട്ടലിൽ തിലകൻ അവതരിപ്പിച്ച കരീംക്ക ഏറെ സ്വാധീനിച്ച കഥാപാത്രമാണ്. ഇപ്പോൾ ഓർക്കുമ്പോൾ പോലും കടപ്പുറത്ത് ഫൈസിയോടൊപ്പം കരീംക നിൽക്കുന്നതും ആ പശ്ചാത്തല സംഗീതവും മനസിലേക്ക് വരും. മൂക്കില്ലാരാജ്യത്ത് എന്ന ചിത്രത്തിൽ തിലകൻ അവതരിപ്പിച്ച കേശവനും മറക്കാനാവാത്ത കഥാപാത്രം ആണ്. അതുവരെ കണ്ട തിലകനിൽ നിന്നും ഏറെ വ്യത്യസ്ത കഥാപാത്രമായിരുന്നു കേശവൻ.
കഥാപാത്രം: കരീം
അഭിനേതാവ്: തിലകൻ
സിനിമ: ഉസ്താദ് ഹോട്ടൽ (2012)
സംവിധാനം: അൻവർ റഷീദ് കഥാപാത്രം: കേശവൻ
അഭിനേതാവ്: തിലകൻ
സിനിമ: മൂക്കില്ലാ രാജ്യത്ത് (1991)
സംവിധാനം: അശോകൻ-താഹ
മോഹൻലാൽ കഥാപാത്രങ്ങളിൽ പ്രിയപ്പെട്ടവ കിരീടത്തിലെ സേതുമാധവനും പിൻഗാമിയിലെ ക്യാപ്റ്റൻ വിജയ് മേനോനുമാണ്. സേതുമാധവനെ കണ്ടുകഴിഞ്ഞാൽ നെഞ്ചിൽ കല്ലുവെച്ച അനുഭവമാണ് ഉണ്ടാകുക. പിൻഗാമിയിലെ ക്യാപ്റ്റൻ വിജയ് മേനോൻ ഹീറോയിസത്തിനോടൊപ്പം ക്ലാസ് കൂടിയാണ്. രണ്ടു വേഷങ്ങളും മോഹൻലാലിന്റെ മികച്ച കഥാപാത്രങ്ങളാണ്.
കഥാപാത്രം: സേതുമാധവൻ
അഭിനേതാവ്: മോഹൻലാൽ
സിനിമ: കിരീടം (1989)
സംവിധാനം: സിബി മലയിൽകഥാപാത്രം: ക്യാപ്റ്റൻ വിജയ് മേനോൻ
അഭിനേതാവ്: മോഹൻലാൽ
സിനിമ: പിൻഗാമി (1994)
സംവിധാനം: സത്യൻ അന്തിക്കാട്
ഈ കഥാപാത്രങ്ങളുടെ പട്ടികയിൽ വിട്ടുപോകാൻ പാടില്ലാത്ത രണ്ടുപേരാണ് ദശമൂലം ദാമുവും രമണനും. ഇന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന ഈ കഥാപാത്രങ്ങളില്ലാതെ മലയാള സിനിമയെ കുറിച്ച് ചിന്തിക്കാനാവില്ല. ഈ പേരുകൾ പറയുമ്പോൾ തന്നെ ചിരിവരുന്നു എന്നതാണ് ആ കഥാപാത്രങ്ങളുടെ പ്രത്യേകത. ദശമൂലം ദാമുവിനും രമണനും മരണമില്ല. അവർ ഇനിയും ചിരിപ്പിച്ചുകൊണ്ടേയിരിക്കും.
കഥാപാത്രം: ദശമൂലം ദാമു
അഭിനേതാവ്: സുരാജ് വെഞ്ഞാറമൂട്
സിനിമ: ചട്ടമ്പിനാട് (2009)
സംവിധാനം: ഷാഫി കഥാപാത്രം: രമണൻ
അഭിനേതാവ്: ഹരിശ്രീ അശോകൻ
സിനിമ: പഞ്ചാബി ഹൗസ് (1998)
സംവിധാനം: റാഫി മെക്കാർട്ടിൻ
സ്ത്രീകഥാപാത്രങ്ങളെ കുറിച്ച് പറയുമ്പോൾ പിന്നീട് മനസിലേക്ക് വരുന്ന രണ്ടുപേർ എന്ന് നിന്റെ മൊയിതീൻ എന്ന ചിത്രത്തിൽ പാർവതി അവതരിപ്പിച്ച കാഞ്ചനമാലയും കേരള കഫേയിലെ ബ്രിഡ്ജ് എന്ന ചിത്രത്തിലെ കൽപ്പനയുടെ കഥാപാത്രവുമാണ്. രണ്ട് പേരുടേതും മികച്ച പ്രകടനങ്ങളായിരുന്നു. അതോടൊപ്പം എടുത്ത് പറയേണ്ട കഥാപാത്രമാണ് സമ്മോഹനം എന്ന ചിത്രത്തിൽ അർച്ചനയുടേതും.
കഥാപാത്രം: കാഞ്ചനമാല
അഭിനേതാവ്: പാർവ്വതി തിരുവോത്ത്
സിനിമ: എന്ന് നിന്റെ മൊയ്തീൻ (2015)
സംവിധാനം: ആർ.എസ്. വിമൽ
കഥാപാത്രം: വീട്ടമ്മ
അഭിനേതാവ്: കൽപന
സിനിമ: ബ്രിഡ്ജ് (കേരള കഫെ 2009)
സംവിധാനം: അൻവർ റഷീദ് കഥാപാത്രം: പെണ്ണ്
അഭിനേതാവ്: അർച്ചന
സിനിമ: സമ്മോഹനം (1994)
സംവിധാനം: സി.പി പദ്മകുമാർ
മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ആരെന്ന ചോദ്യത്തിന് ഒരുത്തരം മാത്രമേയുള്ളൂ. അത് ജഗതി ശ്രീകുമാറാണ്. ജഗതിയുടെ ഇഷ്ട കഥാപാത്രം പാച്ചാളം ഭാസിയെന്ന കഥാപാത്രമാണ്. ആ ഭാവങ്ങൾ കാണിക്കാൻ ഇന്ത്യയിൽ ജഗതിയെന്ന നടന് മാത്രമേ കഴിയൂ.
കഥാപാത്രം: പാച്ചാളം ഭാസി
അഭിനേതാവ്: ജഗതി ശ്രീകുമാർ
സിനിമ: ഉദയനാണ് താരം (2005)
സംവിധാനം: റോഷൻ ആൻഡ്രൂസ്
അടുത്തിടെ പുറത്തിറങ്ങുന്ന ചിത്രങ്ങളിൽ ഇന്ദ്രൻസ് അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെല്ലാം ഗംഭീരമാണെന്ന് പറയാതെ വയ്യ. അഞ്ചാംപാതിരയിലെ റിപ്പർ രവിയും ഹോമിലെ ഒലവർ ട്വിസ്റ്റുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്.
കഥാപാത്രം: ഒലിവർ ട്വിസ്റ്റ് / റിപ്പർ രവി
അഭിനേതാവ്: ഇന്ദ്രൻസ്
സിനിമ: ഹോം (2021) / അഞ്ചാംപാതിര (2020)
സംവിധാനം: റോജിൻ തോമസ് / മിഥുൻ മാനുവൽ തോമസ്
ലിജോ ജോസ് പെല്ലിശ്ശേരി ചിത്രങ്ങളിൽ ജാഫർ ഇടുക്കിയുടെ കഥാപാത്രങ്ങളും പരാമർശിക്കാതിരിക്കാനാവില്ല. ഓരോ ചിത്രങ്ങൾ കഴിയുമ്പോഴും വ്യത്യസ്ത കഥാപാത്രങ്ങളെയാണ് ജാഫർ ഇടുക്കി അവതരിപ്പിക്കുന്നത്. ജെല്ലിക്കെട്ടിലെ കുര്യച്ചൻ അത്തരമൊരു അസാധ്യ കഥാപാത്രമാണ്.
കഥാപാത്രം: കുരിയച്ചൻ
അഭിനേതാവ്: ജാഫർ ഇടുക്കി
സിനിമ: ജല്ലിക്കെട്ട് (2019)
സംവിധാനം: ലിജോ ജോസ് പെല്ലിശ്ശേരി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.