ബംഗളൂരു: കോവിഡിനോടനുബന്ധിച്ച നയത്തിന്റെ തുടർച്ചയായി എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് 10 ശതമാനം വരെ ഗ്രേസ് മാർക്ക് നൽകും. പാഠ്യഭാഗങ്ങൾ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് അധ്യാപകരുടെ അഭിപ്രായങ്ങൾ കണക്കിലെടുത്താണ് കർണാടക സ്കൂൾ എക്സാമിനേഷൻ ആൻഡ് അസസ്മെന്റ് ബോർഡിന്റെ (കെ.എസ്.ഇ.എ.ബി) നടപടി. വിജയിക്കാൻ വേണ്ട മാർക്കിന് കുറച്ചുമാത്രം കുറവുള്ള വിദ്യാർഥികൾക്ക് മൂന്നു വിഷയങ്ങൾക്ക് മാത്രമായിരിക്കും ഗ്രേസ് മാർക്ക്. 625ൽ 219 മാർക്ക് (35 %) നേടിയ വിദ്യാർഥിക്ക് ചില വിഷയങ്ങളിൽ വിജയിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ അത്തരക്കാർക്ക് ഗ്രേസ് മാർക്ക് പ്രയോജനപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.