എം.​ആ​ർ.​പി.​എ​ല്ലി​ൽ ക​മീ​ഷ​ൻ

ചെ​യ്ത പു​തി​യ ടാ​ർ ഉ​ൽ​പാ​ദ​ന യൂ​നി​റ്റ്

മം​ഗ​ളൂ​രു എ​ണ്ണ ശു​ദ്ധീ​ക​ര​ണ ശാ​ല​യി​ൽ ടാ​ർ ഉ​ൽ​പാ​ദ​ന​ത്തി​ന് നൂ​ത​ന ഫാ​ക്ട​റി

മം​ഗ​ളൂ​രു: മം​ഗ​ളൂ​രു റി​ഫൈ​ന​റി ആ​ൻ​ഡ് പെ​ട്രോ​കെ​മി​ക്ക​ൽ​സ് ലി​മി​റ്റ​ഡി​ൽ (എം.​ആ​ർ.​പി.​എ​ൽ) നൂ​ത​ന ‘ബി​റ്റൂ​റോ​ക്സ്’ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് പു​തി​യ ടാ​ർ ഉ​ൽ​പാ​ദ​ന യൂ​നി​റ്റ് ക​മീ​ഷ​ൻ ചെ​യ്തു. എ​ൻ​ജി​നീ​യേ​ഴ്‌​സ് ഇ​ന്ത്യ ലി​മി​റ്റ​ഡ് (ഇ.​ഐ.​എ​ൽ) രൂ​പ​ക​ൽ​പ​ന ചെ​യ്ത ഈ ​യൂ​നി​റ്റ് എം.​ആ​ർ.​പി.​എ​ല്ലി​നും മേ​ഖ​ല​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നും ഒ​രു വ​ലി​യ മു​ത​ൽ​ക്കൂ​ട്ടാ​വു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.

1,50,000 മെ​ട്രി​ക് ട​ൺ വാ​ർ​ഷി​ക ശേ​ഷി​യു​ള്ള ഈ ​പു​തി​യ യൂ​നി​റ്റ് നി​ല​വി​ലു​ള്ള ബി​റ്റു​മെ​ൻ ഉ​ൽ​പാ​ദ​ന ശേ​ഷി ഇ​ര​ട്ടി​യാ​ക്കും. വ​ർ​ധി​ച്ചു​വ​രു​ന്ന ആ​വ​ശ്യം നി​റ​വേ​റ്റാ​ൻ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ബി​റ്റു​മി​നെ​യാ​ണ് നി​ല​വി​ൽ രാ​ജ്യം ആ​ശ്ര​യി​ക്കു​ന്ന​ത്. ഇ​തു തി​രി​ച്ച​റി​ഞ്ഞ്, 2022ലാ​ണ് എം.​ആ​ർ.​പി.​എ​ൽ ബി​റ്റു​മി​ൻ ഉ​ൽ​പാ​ദ​ന ശേ​ഷി​യു​ടെ വി​പു​ലീ​ക​ര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്.

പു​തു​താ​യി ക​മീ​ഷ​ൻ ചെ​യ്ത പ്ലാ​ന്റ് ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള വി​ജി40 ബി​റ്റു​മെ​ൻ സ്ഥി​ര​മാ​യി ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​തി​നാ​ണ് രൂ​പ​ക​ൽ​പ​ന ചെ​യ്ത​തെ​ന്ന് പ്രോ​ജ​ക്ട്സ് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ബി.​എ​ച്ച്. പ്ര​സാ​ദ് പ​റ​ഞ്ഞു. പു​തി​യ ബി​റ്റു​മെ​ൻ നി​ർ​മാ​ണ യൂ​നി​റ്റോ​ടെ ഈ ​മേ​ഖ​ല​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കാ​ൻ എം.​ആ​ർ.​പി.​എ​ൽ ഒ​രു​ങ്ങു​ക​യാ​ണ്. നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ വ​ഴി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഉ​യ​ർ​ന്ന ഗ്രേ​ഡ് ബി​റ്റു​മെ​ൻ ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Mangalore Oil Refinery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.