ബംഗളൂരു: ബാംഗ്ലൂർ എ.ഐ.കെ.എം.സി.സിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും രാജ്യത്ത് മറ്റിടങ്ങളിലേക്കും കാരുണ്യ പ്രവർത്തനങ്ങൾ വിശാലമാക്കുന്നത് അഭിനന്ദനാർഹമാണെന്നും പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ പറഞ്ഞു.
ഓൾ ഇന്ത്യ കെ.എം.സി.സി എസ്.ടി.സി.എച്ച് പാലിയേറ്റിവ് ഹോം കെയർ മാസാന്ത കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആകാശ് ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ സയൻസ് കമ്യൂണിറ്റി മെഡിസിൻ ഡിപ്പാർട്മെന്റ് മേധാവി പ്രഫ. ഡോ. സുനിൽകുമാർ മുഖ്യാതിഥിയായി. ഹസൻ സഖാഫി പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി. എ.ഐ.കെ.എം.സി.സി ബാംഗ്ലൂർ ജനറൽ സെക്രട്ടറി എം.കെ. നൗഷാദ് അധ്യക്ഷത വഹിച്ചു.
എസ്.ടി.സി.എച്ച് പാലിയേറ്റിവ് കെയർ യൂനിറ്റ് ഡയറക്ടർ ഡോ. എം.എ. അമീറലി സ്വാഗതം പറഞ്ഞു. പുതിയ വർഷത്തെ കലണ്ടർ പ്രകാശനം പാണക്കാട് അബ്ബാസലി തങ്ങൾ നിസാർ പാദൂരിന് നൽകി നിർവഹിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി റഹീം ചാവശ്ശേരി, അബ്ദുല്ല മാവള്ളി, അഷ്റഫ് കമ്മനള്ളി, റഷീദ് മൗലവി എന്നിവർ സംസാരിച്ചു.
പാലിയേറ്റിവ് പ്രവർത്തനങ്ങൾക്കു വേണ്ടി സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് വളന്റിയർമാരെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.