ബംഗളൂരു: സമസ്ത നൂറാം വാർഷിക ഉദ്ഘാടന മഹാ സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി ബംഗളൂരു നോർത്ത് റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ കാൽനട വിളംബര ജാഥ നടത്തി. മൈസൂരു റോഡിലെ ശാഫി ഷാഫി മസ്ജിദ് പരിസരത്തുനിന്ന് യാത്ര ആരംഭിച്ചു. ജംഇയ്യതുൽ മുഅല്ലിമീൻ സംസ്ഥാന കമ്മിറ്റി അംഗം എം.കെ. അയ്യൂബ് ഹസനി ജാഥ ഉദ്ഘാടനം ചെയ്തു.
നോർത്ത് റേഞ്ച് പ്രസിഡന്റ് പി.എം. മുഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. മുസമ്മിൽ ഫൈസി മുഖ്യപ്രഭാഷണം നടത്തി. ശംസുദ്ദീൻ കൂടാളി, മനാഫ് നജാഹി, ടി.കെ.കെ. തങ്ങൾ, അബ്ദു ആസാദ് നഗർ, രിഫാഈ മൗലവി, ശഹീർ വാഫി എന്നിവർ സംസാരിച്ചു.
ബംഗളൂരു: സമസ്ത നൂറാം വാർഷിക ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ചുള്ള പതാക ദിനവും പ്രാർഥന സദസ്സും വെള്ളിയാഴ്ച മലബാർ മുസ്ലിം അസോസിയേഷന് കീഴിലെ വിവിധ പള്ളികളിൽ നടക്കും. ഖാദർ ശരീഫ് ഗാർഡനിലുള്ള ഷാഫി മസ്ജിദിൽ എം.എം.എ പ്രസിഡന്റ് ഡോ. എൻ.എ. മുഹമ്മദ്, ജനറൽ സെക്രട്ടറി ടി.സി. സിറാജ്, ഖതീബ് മുഹമ്മദ് നൂരി തുടങ്ങിയവർ പങ്കെടുക്കും.
ആസാദ് നഗറിലെ മസ്ജിദ് നമിറയിൽ എം.പി ഹാരിസ് മൗലവി, പി.എ മുഹമ്മദ് മൗലവി തുടങ്ങിയവർ പങ്കെടുക്കും. തിലക് നഗറിലെ മസ്ജിദ് യാസിനിൽ ഖതീബ് മുഹമ്മദ് മൗലവി, ആസാദ്, കബീർ തുടങ്ങിയവർ പങ്കെടുക്കും. വിവിധ പള്ളികളിൽ പ്രാർഥന സദസ്സുകൾ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.