ബംഗളൂരു: നഗരത്തിലെ പാതയോരങ്ങളിലും നടപ്പാതകളിലും ഉപേക്ഷിക്കപ്പെട്ട നിലയിൽ 1412 വാഹനങ്ങൾ ട്രാഫിക് പൊലീസ് കണ്ടെത്തി. ഫെബ്രുവരി ഒന്നു മുതൽ നടത്തിയ ഡ്രൈവിലാണ് ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ കണ്ടെത്തിയത്. ഇവയിൽ 918 എണ്ണത്തിന്റെ ഉടമകളെ പൊലീസ് തിരിച്ചറിഞ്ഞു. ബാക്കിയുള്ള 494 വാഹനങ്ങളിൽ 356 എണ്ണം ഓട്ടോറിക്ഷകളാണ്. 72 ഇരുചക്ര വാഹനങ്ങളും 31 നാൽചക്ര വാഹനങ്ങളുമാണ്.
ചിലയിടങ്ങളിൽ വാഹനങ്ങൾ നടപ്പാതകളിൽ ഉപേക്ഷിച്ച നിലയിലായിരുന്നു. മറ്റു ചിലയിടത്ത് റോഡരികിൽ ഉപേക്ഷിച്ച നിലയിലും. തെറ്റായ രീതിയിൽ പാർക്ക് ചെയ്തതിന് ചില ഉടമകളിൽനിന്ന് 500 രൂപ പിഴയീടാക്കി. മറ്റു ചിലർക്ക് മുന്നറിയിപ്പ് നൽകി.
ബാക്കിയുള്ള വാഹനങ്ങളുടെ ഉടമകൾക്ക് മൂന്നു തവണ നോട്ടീസ് അയക്കുമെന്നും മറുപടി ലഭിച്ചില്ലെങ്കിൽ കോടതിയിൽനിന്ന് അനുമതി വാങ്ങി ലേലം ചെയ്യുമെന്നും ട്രാഫിക് പൊലീസ് അറിയിച്ചു. ഉപേക്ഷിക്കപ്പെട്ട നിലയിൽ വാഹനങ്ങൾ കണ്ടെത്തിയാൽ 080 2294313, 22943232, 22943684 നമ്പറുകളിലോ 112 എന്ന ടോൾഫ്രീ നമ്പറിലോ ട്രാഫിക് കൺട്രോൾ റൂമിൽ അറിയിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.