ബംഗളൂരു: നഗരത്തിലെ പൊലീസ് സേനയിൽ 2,000 പേരെ കൂടി നിയമിക്കുമെന്ന് സംസ്ഥാന സർക്കാർ. സേനയുടെ മനുഷ്യവിഭവശേഷി കൂട്ടുന്നതോടെ നഗരവാസികളുടെ സുരക്ഷിതത്വത്തിനും സേവനത്തിനും കാര്യക്ഷമമായി പ്രവർത്തിക്കാൻ പൊലീസിന് കഴിയുമെന്ന് ബംഗളൂരു പൊലീസ് കമീഷണർ പ്രതാപ് റെഡ്ഡി പറഞ്ഞു.
2000 പേർ കൂടി വരുന്നതോടെ പൊലീസ് സേനയുടെ അംഗബലം 11 ശതമാനമായാണ് കൂടുന്നത്. നഗരത്തിലെ കുറ്റകൃത്യങ്ങൾ തടയാൻ നഗരപരിധിയിൽ 20 പൊലീസ് സ്റ്റേഷനുകൾ കൂടി സ്ഥാപിക്കും. അഞ്ചു പുതിയ ട്രാഫിക് പൊലീസ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നേരത്തേ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.