മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

കല്യാണകർണാടക വികസനത്തിനായി ബജറ്റിൽ 3,000 കോടി

ബംഗളൂരു: ചരിത്രപരമായി പിന്നാക്കാവസ്ഥയിൽ നിൽക്കുന്ന കല്യാണകർണാടകയുടെ വികസനത്തിനായി ബജറ്റിൽ പ്രത്യേകമായി 3,000 കോടി രൂപ വകയിരുത്തിയെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. മേഖലയുടെ വികസനത്തിന് ഈ തുക ഉപയോഗപ്പെടുത്തും. അമൃത് മഹോത്സവുമായി ബന്ധപ്പെട്ട് പതാക ഉയർത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു ബൊമ്മൈ. കല്യാണകർണാടക മേഖലയിൽ വ്യവസായ യൂനിറ്റുകൾ തുടങ്ങാൻ സർക്കാർ വ്യവസായ സ്ഥാപനങ്ങളോട് ആവശ്യപ്പെടും. മേഖലയിൽ വിവിധ പദ്ധതികൾ തുടങ്ങാനായി നാലുമാസത്തിനുള്ളിൽ രൂപരേഖ തയാറാക്കുമെന്നും ബൊമ്മൈ പറഞ്ഞു.

കല്യാണകർണാടക മുമ്പ് ഹൈദരാബാദ്-കർണാടക മേഖല എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. മേഖലയുടെ വികസനത്തിനായി രാഷ്ട്രീയം മറന്ന് പ്രവർത്തിക്കണമെന്നും ബൊമ്മൈ പറഞ്ഞു.കല്യാണകർണാടകയുടെ വികസനത്തിനായി നിലവിലുള്ള ബിദാർ-ബെല്ലാരി റോഡ് നാലുവരി എക്സ്പ്രസ് ഹൈവേ ആക്കി മാറ്റും. റായ്ചൂരിലും ബെല്ലാരിയിലും വിമാനത്താവളങ്ങൾ പണിയും. ഇതിനായുള്ള നടപടികൾ ഉടൻ സ്വീകരിക്കും.

കല്യാണകർണാടക മേഖലയിൽ ഈ വർഷം 2100 ക്ലാസ്മുറികളും 2500 അംഗൻവാടികളും തുടങ്ങും. എല്ലാ സ്കൂളുകളിലും ശുചിമുറികൾ നിർമിക്കാനുള്ള നിർദേശം നൽകിയിട്ടുണ്ട്. ആരോഗ്യരംഗത്തെ വളർച്ചക്കായി 68 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ നിർമിക്കുന്നുണ്ട്. 14 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കമ്യൂണിറ്റി ഹെൽത്ത് സെന്‍ററുകളായി ഉയർത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Tags:    
News Summary - 3000 crore in the budget for the development of Kalyana Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.