ബംഗളൂരു: കർണാടകയിൽ ആകെ 42 പോപുലർ ഫ്രണ്ട് ഓഫിസുകൾ പൂട്ടി മുദ്രവെച്ചതായി ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. പി.എഫ്.ഐയെ നിരോധിച്ച കേന്ദ്രസർക്കാർ ഉത്തരവിനെ തുടർന്ന് സംസ്ഥാനം സ്വീകരിച്ച നടപടികൾ സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി പ്രവീൺ സൂദ്, അഡീഷനൽ ചീഫ് സെക്രട്ടറി (ഹോം) രജനീഷ് ഗോയൽ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. പി.എഫ്.ഐയുടെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്.
സാമ്പത്തിക ഇടപാടുകൾ നടക്കുന്നുണ്ടോ എന്ന കാര്യം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നിരീക്ഷിക്കും.നിരോധിത സംഘടനയുമായി ബന്ധമുള്ളവരുടെ പട്ടിക സർക്കാറിന്റെ പക്കലുണ്ട്. അവരുടെ മേൽ എപ്പോഴും ആഭ്യന്തര മന്ത്രാലയത്തിന്റെ കണ്ണുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ബംഗളൂരുവിൽ ഡെക്കാൻ ഹൗസിലെ പി.എഫ്.ഐയുടെ സംസ്ഥാന ഓഫിസ് അടക്കം നാലു ഓഫിസുകളാണ് പൂട്ടിയത്. ക്വീൻസ് റോഡിലെ കാമ്പസ് ഫ്രണ്ടിന്റെ ഓഫിസും പൂട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.