ബംഗളൂരു: ബൃഹത് ബംഗളൂരു മഹാ പാലികെ (ബി.ബി.എം.പി) പരിധിയിലെ സ്ഥാപനങ്ങളുടെ ബോർഡുകളിൽ 60 ശതമാനം കന്നടയാവണമെന്ന നിർദേശം നീട്ടിയ കാലാവധി കഴിഞ്ഞിട്ടും പൂർണമായി നടപ്പായില്ല. 49,732 കടകൾക്ക് നോട്ടീസ് നൽകിയതിൽ 625 എണ്ണം ഒരു നടപടിയും സ്വീകരിച്ചില്ല. ബി.ബി.എം.പി നിർദേശമനുസരിച്ച് കഴിഞ്ഞ മാസം 28നകം എല്ലാ ബോർഡുകളും മാറ്റേണ്ടതായിരുന്നു.
വ്യാപാരികളുടെയും മറ്റു സ്ഥാപന ഉടമകളുടെയും അഭ്യർഥന മാനിച്ച് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ രണ്ടാഴ്ച സമയം നീട്ടിനൽകിയിരുന്നു. ആ സമയവും അവസാനിച്ചു. പെട്ടെന്ന് ബോർഡുകളിൽ മാറ്റം വരുത്താൻ പ്രയാസം അറിയിച്ച സ്ഥാപനം അധികൃതർ ഇംഗ്ലീഷ് ബോർഡുകൾ താൽക്കാലികമായി മറച്ചിട്ടുണ്ടെന്ന് മഹാപാലിക അധികൃതർ പറഞ്ഞു. തീരെ അവഗണിച്ച സ്ഥാപനങ്ങൾക്കെതിരെ നടപടിയുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.