ബംഗളൂരു: ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡിന്റെ ഗ്രീൻ സ്റ്റാർ കാമ്പയിന്റെ റേറ്റിങ്ങിനായി ഇതുവരെ അപേക്ഷിച്ചത് 629 കെട്ടിടങ്ങൾ. ഇതിൽ 429 അപ്പാർട്ട്മെന്റുകൾ, 2 ഐ.ടി പാർക്കുകൾ, 13 ഐ.ടി കമ്പനികൾ, 32 ഹോട്ടലുകൾ, 16 ഹോസ്പിറ്റലുകൾ, 11 വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നു.
ജലസംരക്ഷണത്തിനായി ടെക്നോളജിയെ ഉപയോഗപ്പെടുത്തുക, ശുദ്ധീകരിച്ച ജലമുപയോഗിക്കുക, മഴവെള്ള സംഭരണി സ്ഥാപിക്കുക, ഉപഭോക്താക്കൾക്കിടയിൽ പദ്ധതിയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് റേറ്റിങ് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.