ബംഗളൂരു: കടുത്ത വേനലിൽ കർണാടകയിലെ 75 ശതമാനം തടാകങ്ങളും വറ്റിവരണ്ടു. തുമക്കുരു, ബലഗാവി മേഖലകളെയാണ് കൂടുതൽ ബാധിച്ചത്. മൺസൂൺ വൈകിയാൽ ജലക്ഷാമം മൂലം ദുരിതമനുഭവിക്കുന്ന സംസ്ഥാനം കൂടുതൽ പ്രതിസന്ധിയിലാകും. ജലസേചന വകുപ്പിന്റെ കണക്കനുസരിച്ച് 3685 തടാകങ്ങളിൽ 946 എണ്ണം പൂർണമായും വറ്റി. 1846 എണ്ണത്തിൽ 20 ശതമാനത്തിൽ താഴെ മാത്രമേ ജലമുള്ളൂ. ഇവയും ഉടനെ പൂർണമായി വറ്റിവരളും. വടക്കൻ കർണാടകയിൽ ഒരു തടാകത്തിലും ആവശ്യത്തിന് ജലമില്ല.
ബംഗളൂരുവിലെ 800 തടാകങ്ങളിൽ 125 എണ്ണവും വറ്റിയതായി ബി.ബി.എം.പി. വൈറ്റ്ഫീൽഡിലെ നള്ളൂഹരള്ളി, എച്ച്.എ.എൽ വിഭുതിപുര തടാകം തുടങ്ങിയവ പൂർണമായും വറ്റിയതിനാൽ പലരും ഇവ കളിക്കളങ്ങളായി ഉപയോഗിക്കുന്നുണ്ട്. പ്രതിസന്ധി രൂക്ഷമാകാതിരിക്കാൻ നഗരത്തിലെ പതിനഞ്ചോളം തടാകങ്ങളിൽ ശുദ്ധീകരിച്ച ജലം നിറക്കുന്നുണ്ട്. വേനൽമഴ കനത്തതോടെ തടാകങ്ങളിൽ വെള്ളമെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.