ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് കർണാടകയിൽ മാറ്റത്തിനൊരുങ്ങി ആം ആദ്മി പാർട്ടി (എ.എ.പി). പാർട്ടിയുടെ സംസ്ഥാന -ജില്ല കമ്മിറ്റികളെ പിരിച്ചുവിട്ടിരുന്നു.
പുതിയ ഭാരവാഹികളെ വൈകാതെ പ്രഖ്യാപിക്കുമെന്ന് പാർട്ടിയുടെ കർണാടക തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന ദിലീപ് പാണ്ഡെ അറിയിച്ചു. കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേരത്തെ തുടക്കം കുറിച്ച ആം ആദ്മി പാർട്ടിയുടെ കമ്മിറ്റികൾ ദേശീയ നേതൃത്വം പിരിച്ചുവിട്ടതോടെ പ്രചാരണ പ്രവർത്തനങ്ങൾ നിലച്ചിരുന്നു.
2013ൽ ഡൽഹി തെരഞ്ഞെടുപ്പിൽ സംഭവിച്ചതുപോലെ കർണാടകയിലും നിശ്ശബ്ദ വോട്ടർമാർ പിന്തുണക്കുമെന്നാണ് എ.എ.പിയുടെ കണക്കുകൂട്ടൽ. ഒരേ തന്ത്രമാണ് ബി.ജെ.പിയും കോൺഗ്രസും പയറ്റുന്നത്. എന്നാൽ, ജനങ്ങളിലേക്ക് എ.എ.പിയെ പോലെ എത്തിച്ചേരാൻ അവർക്ക് കഴിയുന്നില്ലെന്ന് എ.എ.പി വക്താവ് ജഗദീഷ് വി. സെദാം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.