മംഗളൂരു: ബണ്ട്വാൾ ബി.സി റോഡ് കൈക്കമ്പയിൽ പിറകോട്ടെടുത്ത ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ആലട്ക്ക സ്വദേശി കെ. അശ്ഫാണ്(32) മരിച്ചത്. പിൻസീറ്റ് യാത്രക്കാരൻ തൻവീറിനെ (28) പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈക്കമ്പയിൽ പച്ചക്കറി മാർക്കറ്റിൽ ജോലിചെയ്യുന്ന തൻവീറിനെ ഇറക്കാൻ പുലർച്ച അഞ്ചരക്ക് എത്തിയതായിരുന്നു അശ്റഫ്. തത്സമയം അശ്രദ്ധമായി പിറകോട്ടെടുത്ത ലോറി ബൈക്കിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും മംഗളൂരു യൂനിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അശ്റഫ് മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.