ബംഗളൂരു: ഇലക്ട്രോണിക് സിറ്റി ബൊമ്മസാന്ദ്രക്ക് സമീപം ഹീലാലിഗെയിലെ ഹുസ്കൂർ മദ്ദൂരമ്മ ക്ഷേത്രോത്സവ ഘോഷയാത്രക്കിടെ 120 അടിയുള്ള രഥം മറിഞ്ഞ് അപകടം. ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. 20 ഗ്രാമങ്ങളിൽനിന്നുള്ള ഭക്തർ വിവിധ രഥങ്ങളുമായി ഘോഷയാത്രക്കെത്തിയിരുന്നു. എന്നാൽ, ബംഗളൂരു- ഹൊസൂർ റെയിൽപാതയിൽ വൈദ്യുതി ലൈൻ സ്ഥാപിച്ചിരുന്നതിനാൽ ചില ഗ്രാമക്കാർക്ക് തങ്ങളുടെ രഥങ്ങളെ പങ്കെടുപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ ഏഴോളം രഥങ്ങളാണ് ഘോഷയാത്രയിൽ അണിനിരന്നത്.
ഇവ ഓരോന്നും 70 മുതൽ 90 വരെ ജോഡി കാളകളാണ് വഹിച്ചത്. ഉയരം കൂടിയ രഥങ്ങളിലൊന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.