ബംഗളൂരു: ബാംഗ്ലൂർ കേരള സമാജം നടത്തുന്ന പ്രവർത്തനങ്ങൾ മലയാളി സമൂഹത്തിനു മാതൃകയാണെന്ന് കേരള ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. സിവിൽ സർവിസ് പരിശീലനത്തിൽ കേരള സമാജം നടത്തുന്ന മികവ് ലോകത്തൊരു മലയാളി സംഘടനക്കും അവകാശപ്പെടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. 140 പേർക്കാണ് കഴിഞ്ഞ 10 വർഷത്തിനുള്ളിൽ സിവിൽ സർവിസ് ലഭിച്ചത്. കേരള സമാജം പീനിയ സോൺ നാഗസാന്ദ്ര സെന്റ് പോൾസ് കോളജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഓണാഘോഷം 'പൊന്നോണ സംഗമം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ സോൺ ചെയർമാൻ പി.പി. ജോസ് അധ്യക്ഷത വഹിച്ചു. മുനിരാജ് എം.എൽ.എ, സെന്റ് പോൾസ് കോളജ് പ്രിൻസിപ്പൽ ഫാ. തോമസ് എം.ജെ, കേരള സമാജം പ്രസിഡന്റ് സി.പി. രാധകൃഷ്ണൻ, ജനറൽ സെക്രട്ടറി റജി കുമാർ, ജോ. സെക്രട്ടറി ജെയ്ജോ ജോസഫ്, ട്രഷറർ പി.വി.എൻ. ബാലകൃഷ്ണൻ, കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ, സോൺ കൺവീനർ ബി.വി. രമേഷ്, ബാബു ദൊഡ്ഡണ്ണ, ജയദേവൻ, വനിത വിഭാഗം ചെയർപേഴ്സൻ കെ. റോസി തുടങ്ങിയവർ സംസാരിച്ചു. കലാപരിപാടികൾ, ഓണസദ്യ, ഐഡിയ സ്റ്റാർ സിംഗർ ഫെയിം നിഖിൽ രാജ്, അഞ്ജു ജോസഫ് എന്നിവർ നയിച്ച ഗാനമേള, ജോബി പാലയും സംഘവും അവതരിപ്പിച്ച കോമഡി ഷോ എന്നിവ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.