ബംഗളൂരു: ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സ്വീവേജ് ബോർഡിന് (ബി.ഡബ്ല്യു.എസ്.എസ്.ബി) കീഴിലെ ഉപഭോക്താക്കൾക്ക് പൈപ്പുകളിൽ എയറേറ്റർ സ്ഥാപിക്കാനുളള അവസാന തീയതി വീണ്ടും നീട്ടി. ആദ്യം മാർച്ച് 31വരെ സമയമനുവദിച്ചിരുന്നത് ഏപ്രിൽ ഏഴുവരെ നീട്ടിയിരുന്നു. ഇത് ഏപ്രിൽ 30 വരെ നീട്ടി.
കൂടിയ തോതിൽ ജലവിനിയോഗം നടത്തുന്ന സ്ഥാപനങ്ങളിലാണ് എയറേറ്റർ നിർബന്ധമാക്കിയത്.സമയപരിധി കഴിഞ്ഞും എയറേറ്റർ സ്ഥാപിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കും. നിർദേശം പാലിക്കാത്ത സ്ഥാപനങ്ങളിൽ ജല അതോറിറ്റി അധികൃതർ നേരിട്ടെത്തി ഇവ സ്ഥാപിക്കും. ഇതിെൻറ ചെലവിന് പുറമെ, 5,000 രൂപ പിഴയും സ്ഥാപന ഉടമയിൽനിന്ന് ഈടാക്കുമെന്ന് ബി.ഡബ്ല്യു.എസ്.എസ്.ബി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.