മ​ടി​ക്കേ​രി​യി​ൽ അ​ഗ്നി​വീ​ർ റി​ക്രൂ​ട്ട്മെ​ന്റ് റാ​ലി 27ന്

​ബം​ഗ​ളൂ​രു: കു​ട​ക് മ​ടി​ക്കേ​രി​യി​ലെ ജ​ന​റ​ൽ തി​മ്മ​യ്യ ഡി​സ്ട്രി​ക്ട് ഗ്രൗ​ണ്ടി​ൽ ജൂ​ൺ 27 മു​ത​ൽ ജൂ​ലൈ ര​ണ്ടു​വ​രെ അ​ഗ്നി​വീ​ർ റി​ക്രൂ​ട്ട്മെ​ന്റ് റാ​ലി ന​ട​ക്കും. ബം​ഗ​ളൂ​രു​വി​ലെ ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് റി​ക്രൂ​ട്ടി​ങ് സോ​ണാ​ണ് റി​ക്രൂ​ട്ട്മെ​ന്റി​ന് നേ​തൃ​ത്വം ന​ൽ​കു​ക. അ​ഗ്നി​വീ​ർ ജ​ന​റ​ൽ ഡ്യൂ​ട്ടി, അ​ഗ്നി​വീ​ർ ടെ​ക്നി​ക്ക​ൽ, ഓ​ഫി​സ് അ​സി​സ്റ്റ​ന്റ്/ സ്റ്റോ​ർ കീ​പ്പ​ർ ടെ​ക്നി​ക്ക​ൽ, അ​ഗ്നി​വീ​ർ ട്രേ​ഡ്സ്മെ​ൻ പ​ത്താം ത​രം പാ​സ്, അ​ഗ്നി​വീ​ർ ട്രേ​ഡ്സ്മെ​ൻ എ​ട്ടാം ത​രം പാ​സ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കാ​ണ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.  ഏ​പ്രി​ൽ 22 മു​ത​ൽ മേ​യ് ഏ​ഴു വ​രെ ന​ട​ന്ന പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ യോ​ഗ്യ​ത നേ​ടി​യ ബം​ഗ​ളൂ​രു അ​ർ​ബ​ൻ, ബം​ഗ​ളൂ​രു റൂ​റ​ൽ, തു​മ​കു​രു, മാ​ണ്ഡ്യ, മൈ​സൂ​രു, ബെ​ള്ളാ​രി, ചാ​മ​രാ​ജ് ന​ഗ​ർ, രാ​മ​ന​ഗ​ര, കു​ട​ക്, കോ​ലാ​ർ, ചി​ക്ക​ബ​ല്ലാ​പു​ർ, ഹാ​സ​ൻ, ചി​ത്ര​ദു​ർ​ഗ, വി​ജ​യ​ന​ഗ​ര എ​ന്നീ ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് പ​​ങ്കെ​ടു​ക്കാ​ം.

Tags:    
News Summary - Agniveer Recruitment Rally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.