ബംഗളൂരു: വിദ്യാര്‍ഥികളെ ഇന്ത്യന്‍ വ്യോമസേനയിലേക്ക് ആകര്‍ഷിക്കാനായി ഇന്‍ഡക്ഷന്‍ പബ്ലിസിറ്റി എക്സിബിഷന് വെഹിക്കിള്‍ (ഐ.പി.ഇ.വി) എന്ന മൊബൈല്‍ പ്ലാറ്റ് ഫോം ഇന്ത്യന്‍ വ്യോമസേന ആരംഭിച്ചു. നീലനിറത്തിൽ അലങ്കരിച്ച വോൾവോ ബസില്‍ ‘മഹത്വത്തോടെ ആകാശത്തെ തൊടൂ’ എന്ന മുദ്രാവാക്യത്തിനൊപ്പം ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങളുടെയും മോഡലുകളും ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. രാജ്യത്തുടനീളമുള്ള വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യന്‍ വ്യോമസേനയുടെ വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ പ്രദര്‍ശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മിച്ച ബസാണ് ഐ.പി.ഇ.വി. ഗ്ലാസ് ട്രോണ്‍ ഗോഗില്സും വെര്‍ച്വല്‍ റിയാലിറ്റി ഹെഡ് സെറ്റുകളും പിന്തുണക്കുന്ന സാരംഗ് എയ്റോ ബിക്സ്, എയര്‍ വാരിയര്‍ ഡ്രില്‍ ടീം തുടങ്ങി ഇന്ത്യന്‍ വ്യോമസേനയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ സന്ദര്‍ശകര്‍ക്ക് നേരിട്ട് ആസ്വദിക്കാം. .വിവിധ കാമ്പസുകളിലെ പ്രദർശന ഷെഡ്യൂൾ: ജൂലൈ നാല്- നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി. ജൂലൈ അഞ്ച്- മഹാരാജ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി. ജൂലൈ ആറ്- വിദ്യ വികാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി. ജൂലൈ ഏഴ്- ഗവ. സ്കൂൾ, കോളജ് വിദ്യാർഥികൾക്കായി പ്രദർശനം. ജൂലൈ ഒമ്പത്- വിശ്രമ ദിനം. ജൂലൈ 10- ശ്രീ ജയ ചാമരാജേന്ദ്ര എൻജിനീയറിങ് കോളജ്. ജൂലൈ 11- എ.ടി.എം.ഇ കോളജ് ഓഫ് എൻജിനീയറിങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.