ബംഗളൂരു: കെമ്പഗൗഡ ഇന്റർനാഷനൽ എയർപോർട്ടിൽനിന്ന് ദമ്മാമിലേക്കും അമൃത്സറിലേക്കും പുതിയ സർവിസുകളവതരിപ്പിച്ച് എയർ ഇന്ത്യ.
ഡിസംബർ 27 മുതൽ തുടങ്ങുന്ന സർവിസുകളിൽ അമൃത്സറിലേക്ക് ആഴ്ചയിൽ നാലെണ്ണവും ദമ്മാമിലേക്ക് മൂന്നെണ്ണം വീതവുമാണ്. ഇവയിലേക്കുള്ള ബുക്കിങ് എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റ് വഴി ആരംഭിച്ചു.
മംഗളൂരുവിൽനിന്ന് പുണെ, ഡൽഹി, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കും അടുത്ത മാസം മുതൽ സർവിസുകളാരംഭിക്കുന്നുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ കർണാടകയിൽനിന്ന് വിവിധയിടങ്ങളിലേക്കായി നൂറോളം പുതിയ സർവിസുകൾ തുടങ്ങാനായിട്ടുണ്ടെന്ന് എയർ ഇന്ത്യ അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.