ബംഗളൂരു: ഹോം അപ്ലയൻസസ് ആൻഡ് കുക്ക് വെയർ രംഗത്തെ മുൻനിര കമ്പനിയായ സ്റ്റവ് ക്രാഫ്റ്റ് ലിമിറ്റഡിന്റെ ആഗോള വിതരണ പങ്കാളിയായി ഐകിയ. 2026 മുതൽ ഐകിയയുടെ ഗ്ലോബൽ നെറ്റ്വർക്ക് സ്റ്റോറുകളിൽ സ്റ്റവ് ക്രാഫ്റ്റിന്റെ എക്സ് ക്ലൂസിവ് ഉൽപന്നങ്ങൾ ലഭ്യമാവുമെന്ന് കമ്പനി മാനേജിങ് ഡയറക്ടർ രാജേന്ദ്ര ഗാന്ധി അറിയിച്ചു. ഐകിയയുമായുള്ള പങ്കാളിത്തത്തിന്റെ ഭാഗമായി ഹാരോഹള്ളിയിൽ 1,80,000 ചതുരശ്ര അടിയുള്ള നിർമാണ യൂനിറ്റാണ് സ്ഥാപിക്കുന്നത്.
ശക്തമായ വിപണിസാന്നിധ്യമുള്ള കമ്പനി ഇന്ത്യയിലും ആഗോളതലത്തിലും ഗൃഹ, അടുക്കള ഉപകരണങ്ങൾ, കുക്ക് വെയർ വിഭാഗങ്ങളിൽ തുടർച്ചയായി വൈവിധ്യമാർന്ന ഉൽപന്നങ്ങൾ പുറത്തിറക്കിവരുന്നു.
ആഭ്യന്തര വിപണിയിൽ ഇന്ന് ഇന്ത്യൻ അടുക്കളകളിൽ അറിയപ്പെടുന്ന പിജിയൺ ബ്രാൻഡിന് കീഴിൽ ഉൽപന്നങ്ങൾ വിൽക്കുന്നുണ്ട്. 1,25,000 റീട്ടെയിൽ സ്റ്റോറുകൾക്കും 200 എക്സ്ക്ലൂസിവ് ഔട്ട്ലെറ്റുകൾക്കും പുറമെ രാജ്യവ്യാപകമായി എല്ലാ പ്രധാന ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളിലും ഉൽപന്നങ്ങൾ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.