ബംഗളൂരു: ഹുൻസൂരിൽ രണ്ടിടങ്ങളിൽ പുലിയിറങ്ങി. നാട്ടിലിറങ്ങിയ പുലികളിലൊന്ന് വനംവകുപ്പിന്റെ കെണിയിലായപ്പോൾ മറ്റൊരു പുലിക്ക് വാഹനമിടിച്ച് പരിക്കേറ്റു. ഹുൻസൂരിൽ കന്നുകാലികളെ കൊന്ന് ഭീതി പരത്തിയ പുള്ളിപ്പുലിയാണ് വനംവകുപ്പിന്റെ കെണിയിൽ കുടുങ്ങിയത്.
ഒമ്പത് വയസ്സ് തോന്നിക്കുന്ന പുലിയെ ഹുൻസൂരിലെ ഗാവഗഡയിൽനിന്നാണ് കെണിയിൽ കുടുക്കിയത്. വനംവകുപ്പ് കെണിയിലായ പുലിയെ നാഗർഹോള റിസർവിലെ മെട്ടിഗുപ്പെ ഭാഗത്ത് തുറന്നുവിടും. പുള്ളിപ്പുലിയുടെ ചലനങ്ങൾ നിരീക്ഷിക്കുന്നതിനായി മൈക്രോ ചിപ്പ് ഘടിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് ഹുൻസൂർ ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് മുഹമ്മദ് ഫയാസുദ്ദീൻ പറഞ്ഞു.
മറ്റൊരു സംഭവത്തിൽ ഹുൻസൂർ -മൈസൂരു ഹൈവേയിൽ അങ്കനഹള്ളി ഗേറ്റിനടുത്ത് കാറിടിച്ച് പുള്ളിപ്പുലിക്ക് പരിക്കേറ്റു. വാഹനമിടിച്ചതിനെ തുടർന്ന് അൽപസമയം റോഡിൽ കിടന്ന പുലി പിന്നീട് സമീപത്തെ പാടത്തേക്ക് മാറിക്കിടക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.