സി.​ടി. ര​വി​യു​ടെ അ​റ​സ്റ്റി​നെതിരെ ബെ​ള​ഗാ​വി​യി​ൽ വെ​ള്ളി​യാ​ഴ്ച ബി.​ജെ.​പി ന​ട​ത്തി​യ

പ്ര​തി​ഷേ​ധം

സി.​ടി. ര​വി​യെ വി​ട്ട​യ​ക്കാ​ൻ ഹൈ​കോ​ട​തി ഉ​ത്ത​ര​വ്

ബം​ഗ​ളൂ​രു: മ​ന്ത്രി ല​ക്ഷ്മി ഹെ​ബ്ബാ​ൾ​ക്ക​ർ​ക്കെ​തി​രാ​യ അ​ശ്ലീ​ല പ​രാ​മ​ർ​ശ​ത്തി​ന്റെ പേ​രി​ൽ അ​റ​സ്റ്റി​ലാ​യ ബി.​ജെ.​പി എം.​എ​ൽ.​സി സി.​ടി. ര​വി​യെ വി​ട്ട​യ​ക്കാ​ൻ ക​ർ​ണാ​ട​ക ഹൈ​കോ​ട​തി ഉ​ത്ത​ര​വ്. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണ് ത​ന്നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സി.​ടി. ര​വി സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ൽ വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ച്ച ജ​സ്റ്റി​സ് എം.​ജി. ഉ​മ​യാ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് മു​മ്പാ​കെ ആ​വ​ശ്യ​മു​ള്ള​പ്പോ​ൾ ഹാ​ജ​രാ​ക​ണ​മെ​ന്ന ഉ​പാ​ധി​യോ​ടെ​യാ​ണ് വി​ധി.

വ്യാ​ഴാ​ഴ്ച നി​യ​മ നി​ർ​മാ​ണ കൗ​ൺ​സി​ൽ സെ​ഷ​നി​ടെ അ​മി​ത് ഷാ​ക്കെ​തി​രെ കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം അ​ര​ങ്ങേ​റു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു വി​വാ​ദ സം​ഭ​വം ന​ട​ന്ന​ത്.

ഭ​ര​ണ- പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളു​ടെ വാ​ക്പോ​രി​നി​ടെ മ​ന്ത്രി ല​ക്ഷ്മി ഹെ​ബ്ബാ​ൾ​ക്ക​ർ​ക്കു​നേ​രെ സി.​ടി. ര​വി അ​ശ്ലീ​ല പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്നാ​ണ് പ​രാ​തി.

മ​ന്ത്രി ല​ക്ഷ്മി ഹെ​ബ്ബാ​ൾ​ക്ക​റു​ടെ പ​രാ​തി​യി​ൽ ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ സെ​ക്ഷ​ൻ 75 (ലൈം​ഗി​ക പീ​ഡ​നം), സെ​ക്ഷ​ൻ 79 (സ്‍ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ൽ) എ​ന്നീ വ​കു​പ്പു​ക​ൾ ചേ​ർ​ത്താ​ണ് സി.​ടി. ര​വി​ക്കെ​തി​രെ കേ​​സെ​ടു​ത്ത​ത്.

ഏ​ഴു വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത ത​ട​വു​ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​യി​ട്ടും ക്രി​മി​ന​ൽ ന​ട​പ​ടി​ക്ര​മ​ത്തി​ലെ 41 എ ​വ​കു​പ്പു​പ്ര​കാ​രം നോ​ട്ടീ​സ് ന​ൽ​കാ​തെ​യാ​ണ് പൊ​ലീ​സ് ത​ന്റെ ക​ക്ഷി​യെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് സി.​ടി. ര​വി​ക്കു​വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ സ​ന്തോ​ഷ് ചൗ​ട്ട ചൂ​ണ്ടി​ക്കാ​ട്ടി.

എ​ന്തു സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​റ​സ്റ്റ് ചെ​യ്യു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ഇ​ത് സു​പ്രീം​കോ​ട​തി​യു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​നെ​തി​രാ​ണെ​ന്നും അ​ദ്ദേ​ഹം വാ​ദി​ച്ചു. പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ത​ന്റെ ക​ക്ഷി​ക്ക് മ​ർ​ദ​ന​മേ​റ്റു. ത​ല​പൊ​ട്ടി ചോ​ര​യൊ​ലി​ച്ചി​രു​ന്നു. ഡോ​ക്ട​ർ​മാ​ർ സി.​ടി സ്കാ​നി​ന് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്നും ഈ ​സാ​ഹ​ച​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ച് അ​ദ്ദേ​ഹ​ത്തി​നെ വി​ട്ട​യ​ക്ക​ണ​മെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ, കേ​സി​ൽ സി.​ടി. ര​വി​യു​ടെ ജാ​മ്യാ​പേ​ക്ഷ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കെ​തി​രാ​യ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന പ്ര​ത്യേ​ക കോ​ട​തി​യി​ലാ​ണെ​ന്നും ഹ​ര​ജി​യെ എ​തി​ർ​ത്ത പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ വാ​ദി​ച്ചെ​ങ്കി​ലും ര​വി​യെ വി​ട്ട​യ​ക്കാ​ൻ ഹൈ​കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​ക​യാ​യി​രു​ന്നു.

വ്യാ​ഴാ​ഴ്ച അ​റ​സ്റ്റ് ചെ​യ്ത സി.​ടി. ര​വി​യെ ബെ​ള​ഗാ​വി പൊ​ലീ​സ് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വൈ​ദ്യ പ​രി​ശോ​ധ​ന​ക്കു​ശേ​ഷം അ​ഞ്ചാം ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് ഫ​സ്റ്റ് ക്ലാ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

സി.​ടി. ര​വി​യു​ടെ ട്രാ​ൻ​സി​റ്റ് വാ​റ​ന്റി​ന് പൊ​ലീ​സ് അ​നു​മ​തി തേ​ടി. കേ​സ് ബം​ഗ​ളൂ​രു​വി​ലെ പ്ര​ത്യേ​ക കോ​ട​തി​യി​ലേ​ക്ക് മാ​റ്റി. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ല​ക്ഷ്മി ഹെ​ബ്ബാ​ൾ​ക്ക​ർ, ചാ​മ​രാ​ജ ഹ​ത്തി​ഹോ​ളി, ഡി.​കെ. ശി​വ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ ത​ന്നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്ന് ആ​രോ​പി​ച്ച് സി.​ടി. ര​വി ബെ​ള​ഗാ​വി കാ​നാ​പൂ​ര പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. ​പൊ​ലീ​സ് മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​നം ന​ട​ത്തി​യെ​ന്ന് സി.​ടി. ര​വി ആ​രോ​പി​ച്ചു.

അ​റ​സ്റ്റി​ന് പി​ന്നാ​ലെ ത​ന്നെ രാ​ത്രി ബെ​ള​ഗാ​വി ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നെ​ന്നും ചി​ല ഉ​ന്ന​ത​രു​ടെ ഉ​ത്ത​ര​വി​ന​നു​സ​രി​ച്ചാ​ണ് പൊ​ലീ​സ് പെ​രു​മാ​റി​യ​തെ​ന്നും ആ​രോ​പി​ച്ച അ​ദ്ദേ​ഹം, സം​സ്ഥാ​ന സ​ർ​ക്കാ​ർ ഏ​കാ​ധി​പ​ത്യ ഭ​ര​ണ​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്നും കു​റ്റ​പ്പെ​ടു​ത്തി.

സി.​ടി. ര​വി​യു​ടെ അ​റ​സ്റ്റി​നെ​തി​രെ ബി.​ജെ.​പി നേ​തൃ​ത്വ​ത്തി​ൽ ക​ർ​ണാ​ട​ക​യി​ലു​ട​നീ​ളം പ്ര​തി​ഷേ​ധം അ​ര​​ങ്ങേ​റി. ചി​ക്ക​മ​ഗ​ളൂ​രു ഹ​നു​മ​ന്ത​പ്പ സ​ർ​ക്കി​ളി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി​യ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രേ​യും പ്രാ​ദേ​ശി​ക നേ​താ​ക്ക​ളെ​യും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

പൊ​ലീ​സ് ന​ട​പ​ടി​യി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ട്ടി​ട്ടി​ല്ല -ഡി.​കെ. ശി​വ​കു​മാ​ർ

ബം​ഗ​ളൂ​രു: വ​നി​ത ശി​ശു​ക്ഷേ​മ മ​ന്ത്രി ല​ക്ഷ്മി ഹെ​ബ്ബാ​ൾ​ക്ക​ർ​ക്കെ​തി​രെ അ​ശ്ലീ​ല പ്ര​യോ​ഗം ന​ട​ത്തി​യ​തി​ന്റെ പേ​രി​ൽ ബി.​ജെ.​പി എം.​എ​ൽ.​സി സി.​ടി. ര​വി അ​റ​സ്റ്റി​ലാ​യ സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് ന​ട​പ​ടി​യി​ൽ സ​ർ​ക്കാ​റി​ന്റെ ഭാ​ഗ​ത്തു​നി​ന്ന് ഒ​രു​ത​ര​ത്തി​ലു​ള്ള ഇ​ട​പെ​ട​ലു​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​​കെ. ശി​വ​കു​മാ​ർ വ്യ​ക്ത​മാ​ക്കി.

ബെ​ള​ഗാ​വി​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ശ്ലീ​ലം നി​റ​ഞ്ഞ നാ​വാ​ണ് സി.​ടി. ര​വി​യു​ടേ​തെ​ന്നും മു​മ്പും പ​ല നേ​താ​ക്ക​ൾ​ക്കു​മെ​തി​രെ ര​വി മോ​ശം പ​രാ​മ​ർ​ശം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും ശി​വ​കു​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ബി.​ജെ.​പി​യു​ടെ മു​ൻ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൂ​ടി​യാ​ണ് ചി​ക്ക​മ​ഗ​ളൂ​രു സ്വ​ദേ​ശി​യാ​യ സി.​ടി. ര​വി. പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ സി.​ടി. ര​വി​യു​മാ​യി ബി.​ജെ.​പി നേ​താ​ക്ക​ൾ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​നെ​യും ശി​വ​കു​മാ​ർ വി​മ​ർ​ശി​ച്ചു.

പൊ​ലീ​സ് കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മാ​യി​രു​ന്നു. പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​ത്ത​ര​ത്തി​ൽ യോ​ഗം കൂ​ടാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു. കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കോ ഒ​​ന്നോ ര​ണ്ടോ നേ​താ​ക്ക​ൾ​ക്കോ അ​ദ്ദേ​ഹ​ത്തെ സ​ന്ദ​ർ​ശി​ക്കാം. എ​ന്നാ​ൽ, പൊ​ലീ​സ് സ്റ്റേ​ഷ​ന​ക​ത്ത് യോ​ഗം ചേ​രു​ക​യാ​ണ് ബി.​ജെ.​പി നേ​താ​ക്ക​ൾ ചെ​യ്ത​ത് -അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ല​ക്ഷ്മി ഹെ​ബ്ബാ​ൾ​ക്ക​റു​ടെ അ​നു​യാ​യി​ക​ൾ സി.​ടി. ര​വി​ക്കെ​തി​രെ ന​ട​ത്തി​യ രോ​ഷ​പ്ര​ക​ട​ന​ത്തെ ശി​വ​കു​മാ​ർ ന്യാ​യീ​ക​രി​ച്ചു. ല​ക്ഷ്മി അ​വ​രു​ടെ നേ​താ​വാ​ണ്. ആ ​നാ​ടി​ന്റെ മ​ക​ളാ​ണ് അ​പ​മാ​നി​ക്ക​പ്പെ​ട്ട​ത്. അ​തി​ന് ബി.​ജെ.​പി എ​ന്തി​നാ​ണ് പ്ര​തി​ഷേ​ധം ന​ട​ത്തു​ന്ന​ത്. ര​വി​യി​ൽ​നി​ന്നു​ണ്ടാ​വു​ന്ന ഇ​ത് ആ​ദ്യ​ത്തെ സം​ഭ​വ​മൊ​ന്ന​മ​ല്ല.

ക​ഴി​ഞ്ഞ​കാ​ല​ങ്ങ​ളി​ൽ പ​ല​ർ​ക്കു​മെ​തി​രെ ഇ​ത്ത​രം പ്ര​യോ​ഗ​ങ്ങ​ൾ സി.​ടി. ര​വി ന​ട​ത്തി​യി​ട്ടു​ണ്ട്. മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യെ ‘സി​ദ്ധ​രാ​മു​ല്ല ഖാ​ൻ’ എ​ന്ന് അ​ദ്ദേ​ഹം വി​ളി​ച്ചി​ട്ടു​ണ്ട്. അ​താ​ണ് സി.​ടി. ര​വി​യു​ടെ സം​സ്കാ​രം. ക​ഴി​ഞ്ഞ ദി​വ​സം കൗ​ൺ​സി​ലി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ന്റെ വി​ഡി​യോ ദൃ​ശ്യം പു​റ​ത്തു​വി​ടാ​ൻ ത​യാ​റാ​ണെ​ന്നും ശി​വ​കു​മാ​ർ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - High Court order to release CT Ravi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.