ബംഗളൂരു: ഒപാൽ ആർ.ടി ടെക്നോളജീസിന്റെ ആഭിമുഖ്യത്തിൽ ആർ.ടി 24 കോൺഫറൻസ് സംഘടിപ്പിച്ചു. ഹെബ്ബാളിൽ രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടിയിൽ അക്കാദമിക്, സർക്കാർ സ്ഥാപനങ്ങൾ, ഇൻഡസ്ട്രിയൽ മേഖലകളിൽനിന്നായി 350ലധികം വിദഗ്ധർ പങ്കെടുത്തു.
എയ്റോസ്പേസ്, പവർ സിസ്റ്റംസ്, എനർജി കൺവേർഷൻ, ഇ-മൊബിലിറ്റി എന്നീ മേഖലകളിൽനിന്നുള്ള പ്രാതിനിധ്യവുമുണ്ടായിരുന്നു. യു.എസ് ആസ്ഥാനമായ ഒപാൽ ആർ.ടിക്ക് കീഴിൽ ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നതെന്ന് എം.ഡി ഗിരീഷ് നഞ്ചുണ്ടയ്യ പറഞ്ഞു.
ഏറ്റവും പുതിയ ഉൽപന്നമായ ഒ.പി 1400-ബി.എം ബെഞ്ച് പരിപാടിയിൽ അനാച്ഛാദനം ചെയ്തു. ഐ.ഐ.ടി പ്രഫസർമാരായ ഡോ. സിദ്ധാർഥ മുഖോപാധ്യായ, ഡോ. രാജീവ് സിങ്, വി.ജെ.ടി.ഐ മുംബൈ പ്രഫസർ ഡോ. ഫാറൂഖ് കാസി, ഐ.ഐ.എസ്.സി അസോ. പ്രഫ. ഡോ. സരസിജ് ദാസ്, ഐ.പി.ഐ.ടി പട്ന അസോ. പ്രഫസർ ഡോ. എസ്.കെ. പരീദ, ഡൽഹി ടെക്നോളജി യൂനിവേഴ്സിറ്റി പ്രഫ. ഡോ. എസ്.ടി. നാഗരാജൻ, ഐ.ഐ.ടി ധൻബാദ് അസോ. പ്രഫസർ ഡോ. വിജയ ഭാസ്കർ, ഐ.ഐ.ടി ഗുവാഹതി അസി. പ്രഫസർ ഡോ. പെസൻ രാജു, ഐ.ഐ.ടി ധാർവാഡ് അസി. പ്രഫസർ ഡോ. അഭിജിത് ക്ഷീർസാഗർ, എൻ.ഐ.ടി പുതുച്ചേരി അസി. പ്രഫസർ ഡോ. എ. ഹേമ ചന്ദർ തുടങ്ങിയവർ പരിശീലനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.