ബംഗളൂരു: കൊല്ലം സ്വദേശിയും എഴുത്തുകാരിയും വിവർത്തകയുമായ ഡോ. സുഷമ ശങ്കർ തയാറാക്കിയ ഒ.എൻ.വിയുടെ ‘അക്ഷരം’ കവിതസമാഹാരത്തിന്റെ കന്നട വിവർത്തനമായ ‘അക്ഷര’ പ്രകാശനം ചെയ്തു. വൈറ്റ്ഫീൽഡിലെ സെന്റ്ജോസഫ്സ് കോൺവെന്റ് സ്കൂളിൽ നടന്ന ചടങ്ങ് ചലച്ചിത്ര ഗാനരചയിതാവും സംഗീത സംവിധായകനുമായ ഡോ. വി. നാഗേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.
കന്നട അഭിവൃദ്ധി പ്രാധികാര സെക്രട്ടറി ഡോ. സംന്താഷ് ഹാനഗല്ല, ഒ.എൻ.വിയുടെ കൊച്ചുമകൾ ചലച്ചിത്ര പിന്നണി ഗായിക അപർണ രാജീവിന് പുസ്തകം കൈമാറി പ്രകാശനം ചെയ്തു.
കുട്ടികളുടെ മാസപത്രികയായ തൊദൽനുടിയുടെ പത്താം വാർഷികപ്പതിപ്പ്, വിവർത്തകനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ഡോ. ദാമോദരഷെട്ടി പ്രകാശനം ചെയ്തു.
1975ൽ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കവിതസമാഹാരമാണ് ‘അക്ഷരം. വർഷങ്ങളായി ബംഗളൂരുവിൽ താമസിക്കുന്ന സുഷമ ശങ്കർ വൈറ്റ്ഫീൽഡ് ശ്രീ സരസ്വതി എജുക്കേഷൻ ട്രസ്റ്റിന്റെ മാനേജിങ് ട്രസ്റ്റിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.