ബംഗളൂരു: എല്ലാ തടവുകാർക്കും പോഷക സമൃദ്ധമായ ഭക്ഷണക്രമം ആവശ്യമാണെന്നും തടവുകാരന്റെ സാമ്പത്തിക, സാമൂഹികാവസ്ഥ കണക്കിലെടുത്ത് വേർതിരിവ് കാണിക്കാൻ കഴിയില്ലെന്നും കർണാടക ഹൈകോടതി വ്യക്തമാക്കി.
ജയിലിൽ വീട്ടിലെ ഭക്ഷണം വേണമെന്ന ഹരജി തള്ളിയ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെ നടൻ ദർശൻ സമർപ്പിച്ച ഹരജിയിൽ വാദം കേൾക്കുകയായിരുന്നു ഹൈകോടതി. ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ഏകാംഗ ബെഞ്ചാണ് വാദം കേൾക്കുന്നത്.
ദർശന് പോഷകസമൃദ്ധമായ ഭക്ഷണം വേണമെന്ന് അഭിഭാഷകൻ പ്രഫുലിങ് കെ. നവദാഗി ആവശ്യപ്പെട്ടപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.