ബംഗളൂരു: ഉത്തര കന്നട ജില്ലയിലെ ഷിരൂർ അംഗോല ദേശീയ പാതയിൽ മണ്ണിടിഞ്ഞ് വീണതിനെത്തുടർന്ന് കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി ലോറി ഡ്രൈവർ അർജുനെ കണ്ടെത്താൻ തിരച്ചിൽ തുടരണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചു. ഈ വിഷയത്തിൽ കർണാടക മുഖ്യമന്ത്രി വ്യക്തിപരമായി താൽപര്യമെടുത്ത് ഇടപെടണമെന്നും കത്തിൽ അഭ്യർഥിച്ചു. കഴിഞ്ഞ മാസം 26നാണ് ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത്. അർജുൻ ഓടിച്ച ലോറി ഉൾപ്പെടെ കാണാതാവുകയായിരുന്നു.അർജുന്റെ ലോറി ദേശീയ പാതയോട് ചേർന്ന ഗംഗാവാലി നദിയുടെ ആഴങ്ങളിൽ ഉണ്ടെന്നതിനെ തുടർന്ന് 13 ദിവസം കർണാടക സർക്കാർ സംവിധാനങ്ങളും നാവിക സേനയും മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയും തിരച്ചിൽ നടത്തിയിരുന്നു. പ്രതികൂല സാഹചര്യം കാരണം തിരച്ചിൽ നിർത്തിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.